ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിലെ മദ്യനിർമാണ കമ്പനികളുടെ വിറ്റുവരവു നികുതി ഒഴിവാക്കുമ്പോൾ ജനകീയ ബ്രാൻഡുകളുടെ വില വർധിക്കില്ലെന്നു മന്ത്രി എം.ബി.രാജേഷ്.കേരളത്തിലെ മദ്യക്കമ്പനികൾക്കുള്ള വിറ്റുവരവു നികുതി ഒഴിവാക്കുന്നതിനുള്ള ഭേദഗതി ബില്ലിന്മേൽ നടന്ന ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി.

കേരളത്തിലെ കമ്പനികളുടെ 170 കോടി രൂപയുടെ നികുതി ബാധ്യതയാണു സർക്കാർ ഒഴിവാക്കുന്നത്. ഇതിലൂടെ ഉണ്ടാകുന്ന നഷ്ടം നികത്താൻ മദ്യത്തിനു 4% നികുതി ഏർപ്പെടുത്തും. നികുതി വർധിക്കുമ്പോൾ പരമാവധി 20 രൂപയാണു വില വർധന. അത് ഒരു ബ്രാൻഡിനെയുള്ളൂവെന്നാണു ലഭിച്ച വിവരം. മറ്റ് ബ്രാൻഡുകൾക്ക് 20 രൂപയിൽ താഴെ വിലയേ വർധിക്കൂവെന്നും മന്ത്രി പറഞ്ഞു. ഭേദഗതിയിലൂടെ സംസ്ഥാനത്തെ മദ്യ നികുതി 247 ശതമാനത്തിൽ നിന്ന് 251 ശതമാനമാകുമെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com