പലിശപ്പേടിക്ക് ഇടവേള; വിപണിയിൽ ഉണർവ്

interest-rate-up
SHARE

മുംബൈ∙ നാലു ദിവസത്തെ ക്ഷീണത്തിനൊടുവിൽ ഓഹരിവിപണിയിൽ ഇന്നലെ ഉണർവ്. വിദേശ നിക്ഷേപകർ ഓഹരി വിറ്റഴിക്കുന്നതു തുടരുന്നുണ്ടെങ്കിലും വിപണിയെ അതു ബാധിച്ചില്ല. സെൻസെക്സ് ചാഞ്ചാട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ക്ലോസ് ചെയ്തത് 160 പോയിന്റ് ഉയർന്ന് 62,570.68ൽ. നിഫ്റ്റി 48.85 പോയിന്റ് ഉയർന്ന് 18,609.35ലും വ്യാപാരം അവസാനിപ്പിച്ചു. ആക്സിസ് ബാങ്ക്, ഇൻസ്ഇൻഡ് ബാങ്ക്, എൽആൻഡ്ടി, ഐസിഐസിഐ, ഇൻഫോസിസ്, എസ്ബിഐ, ബജാജ് ഫിൻസെർവ് എന്നിവ സെൻസെക്സിൽ നേട്ടമുണ്ടാക്കി. 

ഓഹരിവിപണി സർവകാല റെക്കോർഡ് പിന്നിട്ടെങ്കിലും ഫെഡ് റിസർവ്  പലിശ ഉയർത്തുമെന്ന ഭീതിയിൽ വിപണിയിൽ ഏതാനും ദിവസമായി ചാഞ്ചാട്ടം തുടരുകയാണ്. അതിനാൽ ഐടി, ഫാർമ സ്റ്റോക്കുകളിൽ ഇടിവുണ്ട്. അടുത്ത ആഴ്ച ഫെഡ് റിസർവ് തീരുമാനവും യുഎസിന്റെ പുതിയ പണപ്പെരുപ്പ റിപ്പോർട്ടും വരുന്നതു വരെ ഈ പ്രവണത തുടരുമെന്നാണ് വിലയിരുത്തൽ.  ഏഷ്യയിലെ മിക്കവാറും ഓഹരിവിപണികളിലും ഇടിവ് രേഖപ്പെടുത്തി.  ഡോളറുമായുള്ള വിനിമയത്തിൽ രൂപ 9 പൈസ നേട്ടത്തോടെ 82.38 നിലവാരത്തിലെത്തി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS