ADVERTISEMENT

ന്യൂഡൽഹി∙ ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ സേവനങ്ങൾ ഇനി വാട്സാപ് വഴിയും ലഭിക്കും. പ്രീമിയം സ്റ്റേറ്റ്മെന്റ് അടക്കമുള്ളവ ലഭ്യമാകും. പോളിസി ഓൺലൈനായിക്കൂടി റജിസ്റ്റർ ചെയ്തവർക്കേ പ്രയോജനം ലഭിക്കൂ. എൽഐസിയുടെ വെബ്സൈറ്റ് വഴി ഇൻഷുറൻസ് പോളിസി ഓൺലൈനിൽ റജിസ്റ്റർ ചെയ്യണം.

∙ 8976862090 എന്ന എൽഐസിയുടെ വാട്സാപ് നമ്പർ സേവ് ചെയ്ത ശേഷം അതിലേക്ക് 'Hi' എന്ന് വാട്സാപ് സന്ദേശം അയയ്ക്കുക.

∙ പ്രീമിയം കുടിശിക, ബോണസ്, പോളിസി സ്റ്റാറ്റസ് അടക്കം 11 സേവനങ്ങളുടെ പട്ടിക മറുപടിയായി ലഭിക്കും.

∙ ഏതേ സേവനമാണോ വേണ്ടത്, അതിനു നേരെയുള്ള നമ്പർ ടൈപ്പ് ചെയ്ത് മെസേജ് ആയി അയയ്ക്കുക.

∙ ഓൺലൈനായി റജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ വിവരങ്ങൾ ലഭ്യമാകും. ഇല്ലെങ്കിൽ റജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com