ഇന്ത്യയിൽ ഫോൺ നമ്പർ വേണ്ട; പ്രവാസികൾക്ക് യുപിഐ സൗകര്യം

UPI-1
SHARE

ഇന്ത്യയിലെ ഫോൺ നമ്പർ ഇല്ലാതെ തന്നെ പ്രവാസികൾക്ക് യുപിഐ ട്രാൻസാക്‌ഷൻ നടത്താൻ അനുമതി. 10 രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് എൻആർഇ/എൻആർഒ അക്കൗണ്ടുകളിൽനിന്ന് യുപിഐ വഴി പണം കൈമാറ്റം ചെയ്യാൻ എൻപിസിഐ(നാഷനൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ) അനുമതി നൽകിയിരിക്കുന്നത്. ഇതിനുള്ള സാങ്കേതിക സൗകര്യം ഏപ്രിൽ 30ന് അകം ഏർപ്പെടുത്താൻ യുപിഐ സേവനദാതാക്കൾക്ക് എൻപിസിഐ നിർദേശം നൽകി. സിംഗപ്പൂർ, ഓസ്ട്രേലിയ, കാനഡ, ഹോങ്കോങ്, ഒമാൻ, ഖത്തർ, യുഎസ്, സൗദി, അറേബ്യ, യുഎഇ, യുകെ എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് സൗകര്യം. ഇതിനായി പ്രവാസികൾക്ക് അവരുടെ അതത് രാജ്യത്തെ ഫോൺ നമ്പർ ഉപയോഗിക്കാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS