ADVERTISEMENT

ന്യൂഡൽഹി ∙ 2030നുള്ളിൽ പെട്രോളിൽ 20% എഥനോൾ കലർത്തുക എന്നതാണു കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും ഇതു 2025–26ൽ തന്നെ കൈവരിക്കാൻ സാധിക്കുമെന്നാണു പ്രതീക്ഷയെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. ഓട്ടോ എക്സ്പോയിലെ എഥനോൾ പവലിയൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ഹരിത ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങൾ കൂടുതലായി വിപണിയിൽ ലഭ്യമാക്കണം. 2013-14 ൽ പെട്രോളിലെ എഥനോൾ മിശ്രിതം 1.53% ആയിരുന്നതു നിലവിൽ 10.17% ആയി ഉയർന്നു. ഇതിലൂടെ രാജ്യത്തെ ഊർജ സുരക്ഷ വർധിപ്പിക്കാൻ സാധിക്കും. ബയോ ഫ്യൂവലും മറ്റു ക്ലീൻ എനർജി സാങ്കേതിക വിദ്യയും സജീവമാകേണ്ട സമയമായി. 

ആഗോളതലത്തിൽ കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിൽ ഇന്ത്യ മുൻനിരയിലുണ്ട്. വർധിച്ചുവരുന്ന ഊർജ ആവശ്യകത നേരിടുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷിക്കുമെന്ന പ്രതിജ്ഞ പാലിക്കാൻ പുതിയ ആശയങ്ങൾ കൈക്കൊള്ളാനും ഇന്ത്യ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.  മാരുതി സുസുക്കി, ടൊയോട്ട, ടിവിഎസ്, ഹീറോ മോട്ടോകോർപ്, ബജാജ് ഓട്ടോ, ഹോണ്ട മോട്ടർ സൈക്കിൾ, യമഹ തുടങ്ങിയ കമ്പനികൾ തങ്ങളുടെ ഹരിത ഇന്ധന വാഹനങ്ങളുടെ രൂപരേഖ എക്സ്പോയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com