പരിസ്ഥിതിക്കായി ഹരിത ബോണ്ട്

Meet the white bellbird, the world's loudest bird
Grab Image from video shared on Youtube by New Atlas
SHARE

കാലാവസ്ഥാ വ്യതിയാനം ചെറുക്കാൻ സഹായിക്കുന്ന ഹരിത പദ്ധതികൾക്ക് പണം സമാഹരിക്കാൻ ഇന്ത്യ ഹരിത ബോണ്ട് വിപണിയിൽ സജീവമാകുകയാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) പ്രഥമ ഹരിത ബോണ്ട് 24ന് പുറത്തിറക്കും. രണ്ടാം ഘട്ടം അടുത്തമാസം 9ന് നടക്കും. 36000 കോടി രൂപയുടെ ബോണ്ട് പുറത്തിറക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ആദ്യപടിയായി 16000 കോടി രൂപയാണ് സമാഹരിക്കുന്നത്. ആദ്യ ഘട്ടത്തിൽ 5, 10 വർഷ കാലയളവിലുള്ള 4000 കോടി രൂപയുടെ വീതം ബോണ്ടുകളാകും പുറത്തിറക്കുക.

റിസർവ് ബാങ്ക് ഹരിത ബോണ്ട് വഴി സമാഹരിക്കുന്ന തുക പൊതുമേഖലാ സ്ഥാപനങ്ങൾ നടപ്പാക്കുന്ന ഹരിത പദ്ധതികൾക്കാകും ലഭ്യമാക്കുക. ഹരിത ബോണ്ടുകൾ കുറഞ്ഞ പലിശയേ വാഗ്ദാനം ചെയ്യുന്നുള്ളൂ. പലിശ നിരക്ക് പ്രഖ്യാപിച്ചിട്ടില്ല.പൊതുവേ 3 ശതമാനമാണ് നിരക്ക്. അതുകൊണ്ടുതന്നെ കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്ന സ്ഥാപനങ്ങളെയും പദ്ധതികളെയും പിന്തുണയ്ക്കുകയെന്ന ലക്ഷ്യം വച്ചു പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളാവും പ്രധാന നിക്ഷേപകർ.  അതീവ സുരക്ഷിതമാണ് ഗ്രീൻ ബോണ്ടുകൾ.

രാജ്യാന്തര തലത്തിൽ ഹരിത ബോണ്ടുകൾക്ക് നികുതി ഇളവുണ്ട്. ഇന്ത്യ നികുതി ഇളവ് ഇല്ലാത്ത ബോണ്ടുകളാണ് പുറത്തിറക്കുന്നത്. ലേലത്തിനു പിന്നാലെ  വിപണിയിൽ വിൽക്കുകയും വാങ്ങുകയും ചെയ്യാം. ഇത് ഹരിത ബോണ്ടുകളുടെ ലിക്വിഡിറ്റി ഉറപ്പാക്കുന്നു.ചെറുകിടനിക്ഷേപകർക്ക് 5% ബോണ്ട് നീക്കിവയ്ക്കും. ആർബിഐ പുറത്തിറക്കുന്ന മറ്റു ബോണ്ടുകൾ വാങ്ങുന്ന അതേ രീതിയിൽ ഹരിത ബോണ്ടും വാങ്ങാം. ഡീമാറ്റ് അക്കൗണ്ട് വേണം. വിദേശ ഇന്ത്യക്കാർക്കു നിക്ഷേപിക്കാം. വിതരണക്കാരായ ബ്രോക്കർമാർ,  ബാങ്കുകൾ, നിക്ഷേപ ആപ്പുകൾ എന്നിവ വഴിയെല്ലാം ഹരിത ബോണ്ട് വാങ്ങാം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വെബ്സൈറ്റിലൂടെയും അപേക്ഷിക്കാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS