ക്ലീൻ കേരള കമ്പനി റെക്കോ‍ർഡിലേക്ക്; ഡിസംബറിൽ ശേഖരിച്ചത് 21.35 ലക്ഷം കിലോ പാഴ്‌വസ്തു

clean-kerala-company
SHARE

തിരുവനന്തപുരം ∙ പ്ലാസ്റ്റിക് ഉൾപ്പെടെ അജൈവ മാലിന്യം ശേഖരിച്ചു സംസ്കരിക്കുന്നതിൽ സംസ്ഥാന സർക്കാരിനു കീഴിലുള്ള ക്ലീൻ കേരള കമ്പനിയുടെ പ്രവർത്തനം റെക്കോ‍ർഡ് തലത്തിലേക്ക്. 21.35 ലക്ഷം കിലോഗ്രാം പാഴ്‌വസ്തുക്കളാണു കമ്പനി 2022 ഡിസംബറിൽ ഹരിതകർമ സേന വഴി വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ചു സംസ്കരിച്ചത്. ലഭിച്ച 6,38,049.11 കിലോഗ്രാം തരം തിരിച്ച പ്ലാസ്റ്റിക്കിൽ നിന്ന് 12,134.45 കിലോ ഷെഡ്രഡ് പ്ലാസ്റ്റിക് ഉൽപാദിപ്പിച്ചു. 

ആപൽക്കരമായ മാലിന്യങ്ങളുടെ അളവ് 16,224.29 കിലോഗ്രാമും ഇലക്ട്രോണിക് മാലിന്യങ്ങൾ 18,174.15 കിലോഗ്രാമും വരും. തുണി 32,347.7 കിലോഗ്രാമും ചെരുപ്പും ബാഗും തെർമോകോളും ചേർന്ന് 1.24 ലക്ഷം കിലോഗ്രാമും മരുന്ന് സ്ട്രിപ്പുകൾ 640 കിലോഗ്രാമും മാലിന്യങ്ങളിൽ ഉൾപ്പെടുന്നു. ഒരു തരത്തിലും സംസ്കരിക്കാനോ പുനരുപയോഗിക്കാനോ കഴിയാത്ത 6.76 ലക്ഷം കിലോ മാലിന്യം ഇതര സംസ്ഥാനങ്ങളിലെ സിമന്റ് ഫാക്ടറികളിലേക്ക് അയച്ചു. അവിടെ ഫർണസിൽ ഇവ കത്തിച്ചു കളയും. തൃശൂർ (3.78 ലക്ഷം കിലോ), തിരുവനന്തപുരം (3.47 ലക്ഷം കിലോ), കൊല്ലം (2.10 ലക്ഷം കിലോ) എന്നീ ജില്ലകളിലാണ് ഏറ്റവും കുടുതൽ ശേഖരണം നടന്നത്.

ഹരിത സേനയ്ക്ക് 3.75 കോടി

ഇവ ശേഖരിച്ചു നൽകിയതിന് മുപ്പതിനായിരത്തോളം വരുന്ന ഹരിതകർമ സേന അംഗങ്ങൾക്ക് 55.02 ലക്ഷം രൂപ പ്രതിഫലമായി ലഭിച്ചു. ഇതോടെ ഈ സാമ്പത്തിക വർഷം ഇതു വരെ ലഭിച്ച പ്രതിഫലം 3.75 കോടി രൂപയായി. കഴിഞ്ഞ 22 മാസത്തിനിടെ ആറര കോടിയിലേറെ രൂപയാണു പ്രതിഫലമായി ലഭിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS