ADVERTISEMENT

കൊച്ചി ∙ പതിനായിരത്തോളം സംരംഭകർ പങ്കെടുക്കുന്ന സംരംഭക മഹാ സംഗമം ഇന്ന് കലൂർ രാജ്യാന്തര സ്റ്റേഡിയം മൈതാനത്തു നടക്കും. സംരംഭം തുടങ്ങുന്നതിനും നിലവിലുള്ള സംരംഭങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള എല്ലാ കാര്യങ്ങളും ഒരു കുടക്കീഴിൽ ഒരുക്കാൻ ലക്ഷ്യമിട്ടാണു വ്യവസായ– വാണിജ്യ വകുപ്പ് മെഗാ സംരംഭക സംഗമം സംഘടിപ്പിക്കുന്നത്.

ഇന്ന് 11.30നു മുഖ്യമന്ത്രി പിണറായി വിജയൻ സംഗമം ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. സംരംഭക സൗഹൃദ അന്തരീക്ഷത്തെ കുറിച്ചു ചർച്ചയും അഭിപ്രായ രൂപീകരണവും സംഗമത്തിലൂടെ ലക്ഷ്യമിടുന്നു. എംഎസ്എംഇ ക്ലിനിക്കുകൾ, താലൂക്ക് അടിസ്ഥാനത്തിൽ വിപണന മേളകൾ എന്നിവയും ഇതിന്റെ ഭാഗമായി നടക്കും. സംരംഭങ്ങൾക്കു വ്യവസായ അനുമതി, നിക്ഷേപ ധനസഹായം, ജിഎസ്ടി തുടങ്ങിയവ സംബന്ധിച്ച സേവനങ്ങൾ എംഎസ്എംഇ ക്ലിനിക്കിൽ ലഭ്യമാകും. 

സംരംഭങ്ങൾക്ക് ആവശ്യമായ ഉദ്യം റജിസ്ട്രേഷൻ, ജെം റജിസ്ട്രേഷൻ പോർട്ടൽ, കേരള ഇ മാർക്കറ്റ് പോർട്ടൽ, കെ സ്വിഫ്റ്റ്, ഇ– കൊമേഴ്സ് രംഗത്തു പ്രവർത്തിക്കുന്ന ഒഎൻഡിസി, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയവരുടെ സ്റ്റാളുകളും സംഗമത്തിലുണ്ടാകും. സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി 1.23 ലക്ഷം സംരംഭങ്ങളും 7494.03 കോടിയുടെ നിക്ഷേപവും 2.66 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിച്ചുവെന്നു സംസ്ഥാന സർക്കാർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com