ന്യൂഡൽഹി∙ തദ്ദേശീയമായി വികസിപ്പിച്ച 5ജി, 4ജി സാങ്കേതികവിദ്യ ഈ വർഷം പുറത്തിറക്കുമെന്നും അടുത്ത വർഷം മുതൽ ഇതു മറ്റു രാജ്യങ്ങൾക്കു നൽകുമെന്നും കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ജി 20 ഉച്ചകോടിയുടെ ഭാഗമായുള്ള ബിസിനസ് 20യിൽ (ബി 20) പ്രസംഗിക്കുകയായിരുന്നു മന്ത്രി. 4ജി,5ജി സാങ്കേതികവിദ്യ ഇന്ത്യയിൽ എഴുപതിനായിരത്തോളം ടവറുകളിൽ ഈ വർഷം ലഭ്യമാക്കും. ഡിജിറ്റൽ ഇക്കോണമിയിൽ ഇന്ത്യയുടെ മുന്നേറ്റത്തെപ്പറ്റിയും മന്ത്രി വിവരിച്ചു.
English Summary: Made-In-India 5G, 4G Tech Roll Out This Year, Will Offer To World Next Year: Minister