വിമാന വാലിൽ ബിനാലെ ചിത്രം

biennale-film
കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി പുതിയ ടെയിൽ ആർട്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ അനാഛാദനം ചെയ്ത ശേഷം മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എയർ ഇന്ത്യ എക്സ്പ്രസ് സിഇഒ അലോക് സിങ്, ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി എന്നിവർ സംഭാഷണത്തിൽ. ആർട്ടിസ്റ്റ് ജി.എസ് സ്മിതയുടെ അക്രലിക് പെയിന്റിങ്ങാണ് 25 അടി നീളമുള്ള ടെയിൽ ആർട്ടായി മാറ്റിയത്. ചിത്രം: മനോരമ
SHARE

തിരുവനന്തപുരം ∙ കൊച്ചി-മുസിരിസ് ബിനാലെയിൽ തയാറാക്കിയ പുതിയ ടെയിൽ ആർട്ട് എയർ ഇന്ത്യ എക്സ്പ്രസ് ബോയിങ് 737-800 വിടി-എഎക്സ്എൻ വിമാനത്തിൽ പതിപ്പിച്ചു. ആർട്ടിസ്റ്റ് ജി.എസ്.സ്മിതയുടെ അക്രിലിക് പെയിന്റിങ്ങാണ് വിമാനത്തിന്റെ 25 അടി നീളമുള്ള വാലിൽ പതിപ്പിച്ചത്. 

ടെയിൽ ആർട്ടിന്റെ അനാഛാദനം മന്ത്രി പി.എ.മുഹമ്മദ് റിയാസ്, എയർ ഇന്ത്യ എക്സ്പ്രസ് സിഇഒയും എയർ ഏഷ്യ ഇന്ത്യ പ്രസിഡന്റുമായ അലോക് സിങ്, കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി എന്നിവർ ചേർന്നു നിർവഹിച്ചു. ചെറു ജീവികളും കുന്നുകളും പൂമെത്തകളും ഉൾപ്പെടുന്ന പ്രകൃതി ദൃശ്യങ്ങളാണ് ടെയിൽ ആർട്ടിൽ വരച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS