സംസ്ഥാന സർക്കാർ വീണ്ടും ഒരു ബജറ്റ് പ്രഖ്യാപനത്തിലേക്കു നീങ്ങുകയാണ്. സംസ്ഥാനം മുൻപൊന്നും കണ്ടിട്ടില്ലാത്തവിധം രൂക്ഷമായ ധനകാര്യ പ്രതിസന്ധിയെ നേരിടുകയാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ തന്നെ വ്യക്തമാക്കിയിരിക്കുന്നു. റവന്യു ചെലവിനു പോലും കടമെടുക്കേണ്ട സ്ഥിതിയാണ്. ഇത്തരമൊരു അവസ്ഥയിൽനിന്നു മാറി സംസ്ഥാനത്തിന്റെ ധനകാര്യ മാനേജ്മെന്റ് മെച്ചപ്പെടുത്താൻ പുതിയ വഴികൾ തിരയേണ്ടതല്ലേ? ബജറ്റ് വെറും പ്രഖ്യാപനവും പ്രസംഗവുമായി ഒതുങ്ങാതെ സംസ്ഥാനത്തിന്റെ ധനകാര്യം മെച്ചപ്പെടുത്തുന്നതിനുള്ള വഴി തെളിക്കേണ്ടതല്ലേ? ഏതാനും ദിവസങ്ങൾക്കകം ബജറ്റ് അവതരിപ്പിക്കാനിരിക്കുമ്പോൾ, ധനമന്ത്രിക്കു മുന്നിലുള്ള വെല്ലുവിളികളും സാധ്യതകളും എന്തെല്ലാമാണ്? ഈ വിഷയങ്ങളെക്കുറിച്ച് ധനകാര്യ വിദഗ്ധനും സംസ്ഥാന എക്സ്പെൻഡിച്ചർ കമ്മിറ്റി മുൻ അധ്യക്ഷനുമായ ഡോ. ബി.എ. പ്രകാശ് മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു...
HIGHLIGHTS
- ‘കേരളം ഇതുവരെ കാണാത്ത ധനകാര്യത്തകർച്ചയാണു നേരിടുന്നത്’
- ‘ഗൾഫിൽനിന്ന് വൻതോതിൽ കേരളത്തിലേക്കു തിരിച്ചുവന്ന പ്രവാസികൾക്ക് മടങ്ങിപ്പോകാനാകുന്നില്ല’
- ‘ബജറ്റിൽ പ്രതീക്ഷിക്കുന്നത് സംസ്ഥാനത്തിന്റെ ധനധൂർത്തിനെതിരായ പ്രതിരോധം’
- കേരള ബജറ്റിനു മുന്നോടിയായുള്ള ‘പ്രീമിയം’ സംവാദത്തിൽ ഡോ. ബി.എ. പ്രകാശ്