സമഗ്ര ഡിസൈൻ നയം രൂപീകരിക്കും: മുഖ്യമന്ത്രി

Comprehensive-design-policy
SHARE

തിരുവനന്തപുരം∙ മത്സരക്ഷമത പ്രോത്സാഹിപ്പിക്കുന്ന ഒരു സമഗ്ര ഡിസൈൻ നയം രൂപീകരിക്കാൻ സംസ്ഥാന സർക്കാർ തയാറെടുക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ടൂറിസം, പൊതുമരാമത്ത് വകുപ്പുകൾ സംയുക്തമായി സംഘടിപ്പിച്ച ‘ഫ്യൂച്ചർ ബൈ ഡിസൈൻ’ ത്രിദിന ഡിസൈൻ പോളിസി ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ ടൂറിസം പ്രദേശങ്ങൾ, പൊതു ഇടങ്ങൾ, കെട്ടിടങ്ങൾ, പാലങ്ങൾ, തെരുവുകൾ, റോഡുകൾ തുടങ്ങിയവയുടെ രൂപകൽപനയിൽ കേരളത്തിന്റേതായ കരട് നയം രൂപപ്പെടുത്തുകയാണു ശിൽപശാലയുടെ ലക്ഷ്യം.  

രൂപകൽപനയിലെ കഴിവുകൾ വികസിപ്പിക്കുകയും സാങ്കേതിക വികസനത്തിന് പിന്തുണ നൽകുകയും സാമ്പത്തിക ഇടപെടലുകൾ പ്രാപ്തമാക്കുകയും ചെയ്യുന്നതായിരിക്കണം ഡിസൈൻ നയം. സമയവും വിഭവങ്ങളും പാഴാകില്ലെന്നുറപ്പിക്കാൻ ആസൂത്രണം പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. 

ചീഫ് സെക്രട്ടറി വി.പി.ജോയ് , ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്.ശ്രീനിവാസ്, ഡയറക്ടർ പി.ബി.നൂഹ്, സംസ്ഥാന ആസൂത്രണ ബോർഡ് അംഗങ്ങളായ ഡോ. കെ.രവിരാമൻ, സന്തോഷ് ജോർജ് കുളങ്ങര, കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിന്റെ പ്രോജക്ട് ഡയറക്ടർ പ്രമോജ് ശങ്കർ, പൊതുമരാമത്ത് റോഡ് വിഭാഗം ചീഫ് എൻജിനീയർ അജിത് രാമചന്ദ്രൻ, കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപറേഷൻ എംഡി എസ്.ഷാനവാസ്, ന്യൂഡൽഹിയിലെ സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചർ മുൻ ഡീൻ പ്രഫ. കെ.ടി.രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. ഇന്നു നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രഫ.കെ.ടി.രവീന്ദ്രൻ ഡിസൈൻ പോളിസിയുടെ കരട് രേഖ അവതരിപ്പിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS