ADVERTISEMENT

ന്യൂഡൽഹി∙ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി ലൈഫ് ഇൻഷുറൻസ് കോർപറേഷൻ (എൽഐസി). കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തികളുടെ ഒരു ശതമാനത്തിലും താഴെയാണ് (0.975%) അദാനി ഗ്രൂപ്പുകളിലേതെന്ന് എൽഐസി വ്യക്തമാക്കി. ഏകദേശം 41.66 ലക്ഷം കോടി രൂപയുടെ ആസ്തിയാണ് എൽഐസി ആകെ കൈകാര്യം ചെയ്യുന്നത്.

അദാനി ഗ്രൂപ്പുകളിലെ വലിയ നിക്ഷേപകരെന്ന നിലയിൽ ഹിൻഡൻബർഗ് റിപ്പോർട്ട് സംബന്ധിച്ച് പ്രസക്തമായ ചോദ്യങ്ങൾ ചോദിക്കാൻ തങ്ങൾക്കവകാശമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ആശയവിനിമയം നടത്തുമെന്നും എൽഐസി മാനേജിങ് ഡയറക്ടർ രാജ് കുമാർ പറഞ്ഞു. നിലവിലെ സാഹചര്യം എന്താണെന്ന് വ്യക്തമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അദാനി ഗ്രൂപ്പിന് കീഴിലുള്ള വിവിധ കമ്പനികളിൽ ഓഹരിയിനത്തിൽ 30,127 കോടി രൂപയാണ് എൽഐസി നിക്ഷേപിച്ചിരിക്കുന്നത്. 27ലെ കണക്കനുസരിച്ച് ഈ നിക്ഷേപങ്ങളുടെ മൂല്യം 56,142 കോടി രൂപയാണ്. കടപ്പത്രങ്ങൾ കൂടി ചേർക്കുമ്പോൾ ഇതുവരെയുള്ള ആകെ നിക്ഷേപം 36,474.78 കോടി രൂപ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com