‘മലയാളം ഒറിജിനൽസ്’; നിക്ഷേപവുമായി ചാനലുകൾ

HIGHLIGHTS
  • വെബ്സീരീസുകളുടെ നിർമാണത്തിലേക്ക് മലയാളം ടെലിവിഷൻ ചാനലുകൾ
SHARE

കൊച്ചി ∙ മലയാള ടെലിവിഷനിൽ സീരിയൽ കാലം കടന്ന് സീരീസ് കാലം. അന്യഭാഷാ വെബ്സീരീസുകൾക്കുള്ള ജനപ്രീതിയുടെ ചുവടുപിടിച്ച് മലയാളത്തിലും സീരീസ് നിർമാണത്തിലേയ്ക്ക് കടക്കുകയാണ് പ്രമുഖ ടെലിവിഷൻ ചാനലുകൾ. 5 കോടി രൂപ മുതൽ 12 കോടി വരെ ചെലവിൽ വെബ്സീരീസുകൾ നിർമിക്കാനുള്ള പദ്ധതികൾ മലയാളത്തിലെ പ്രമുഖ സംവിധായകർക്ക് ഒരു ചാനൽ നൽകിക്കഴിഞ്ഞു.

ചിലത് നിർമാണത്തിന്റെ അവസാനഘട്ടത്തിലാണ്. കോവിഡ് കാലത്ത് മലയാള സിനിമ അഖിലേന്ത്യാതലത്തിൽ ഒടിടിയിൽ നേടിയ സ്വീകാര്യതയും സീരീസുകളിൽ പണം മുടക്കാൻ ചാനലുകൾക്ക് ധൈര്യം നൽകി. മലയാളം ‘ ഒറിജിനൽസിന് ’ മറുനാട്ടിലും ലഭിക്കുന്ന സ്വീകാര്യതയാകും സീരീസുകളുടെ ഭാവി നിർണയിക്കുക.

രണ്ടാം സീസൺ ചെയ്യാനുള്ള സാധ്യത തുറന്നിട്ട് തിരക്കഥകൾ സമർപ്പിക്കാനാണ് സംവിധായകരോട് ചാനലുകൾ നിർദേശിച്ചിരിക്കുന്നത്. മലയാളത്തിൽ ഹിറ്റുകളൊരുക്കിയ യുവ സംവിധായകരാണ് ആദ്യ ഘട്ടത്തിൽ സീരീസുകൾ ചെയ്യുന്നത്. തുടക്കത്തിൽ സീരീസുകളിൽ നിന്ന് അകന്നു നിന്ന താരങ്ങളിൽപ്പലരും പുതിയ പ്രോജക്ടുകളിൽ സഹകരിക്കുന്നുണ്ട്. തുടക്കത്തിൽ  മലയാളത്തിലെ പ്രമുഖ നിർമാണക്കമ്പനികൾക്കാണ് നിർമാണച്ചുമതല. അംഗീകാരം ലഭിച്ച പ്രോജക്ടുകൾക്ക് ചാനലുകൾ തന്നെ പണം മുടക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS