ADVERTISEMENT

ഒരു സാമ്പത്തികവർഷം ഇന്ത്യ എത്ര ചെലവാണു പ്രതീക്ഷിക്കുന്നത്? എത്ര വരുമാനം ലഭിക്കുമെന്നാണു കരുതുന്നത്? അതിനുള്ള ഉത്തരമാണ് ഓരോ വർഷത്തെയും ബജറ്റ്. ഒരു സാമ്പത്തികവർഷം നിർദേശിക്കപ്പെട്ട ചെലവിനെയും പ്രതീക്ഷിക്കുന്ന വരുമാനത്തെയും കാണിക്കുന്ന ധനകാര്യരേഖയാണിത്. സർക്കാരിന്റെ സാമ്പത്തിക നില സംബന്ധിച്ച ഏറ്റവും സമഗ്രമായ രേഖ. എല്ലാ സ്രോതസ്സുകളിൽനിന്നുമുള്ള വരുമാനവും എല്ലാ പ്രവൃത്തികൾക്കും വേണ്ടി നീക്കിവയ്ക്കുന്ന തുകയും സംബന്ധിച്ച കണക്കുകളെല്ലാം ഇതിലുണ്ടാകും. സർക്കാരിന്റെ അടുത്ത വർഷത്തെ പണമിടപാടുകൾ സംബന്ധിച്ച എസ്റ്റിമേറ്റും ബജറ്റിലുണ്ടാകും. രാഷ്ട്രപതിക്കു വേണ്ടി കേന്ദ്ര ധനമന്ത്രിയാണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. അവതരണത്തിനു ശേഷമുള്ള ദിവസങ്ങളിൽ പാർലമെന്റില്‍ നടക്കുന്ന ചർച്ചകൾക്കുശേഷം ബജറ്റ് തീരുമാനങ്ങൾ വോട്ടിനിടും. പാർലമെന്റിന്റെ ഇരുസഭകളിലും ബജറ്റ് പാസാക്കണം. പന്നീട് രാഷ്ട്രപതിയുടെ പരിഗണനയ്‌ക്കും അനുവാദത്തിനും വേണ്ടി സമർപ്പിക്കും. അതിനു ശേഷം വരുന്ന സാമ്പത്തിക വർഷത്തിന്റെ ആദ്യ ദിവസമായ ഏപ്രിൽ 1 മുതൽ ബജറ്റ് പ്രാബല്യത്തിൽ വരും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ചത് മുൻ പ്രധാനമന്ത്രി കൂടിയായിരുന്ന മൊറാർജി ദേശായിയാണ്–10 തവണ. എന്നാൽ തുടർച്ചയായി ഏറ്റവും കൂടുതൽ തവണ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത് സി.ഡി.ദേശ്‌മുഖാണ്–ഏഴു തവണ. ഇന്ത്യ റിപ്പബ്ലിക്കായതിനു ശേഷമുള്ള ആദ്യ ബജറ്റ് അവതരിപ്പിച്ചത് മലയാളിയായ ധനമന്ത്രി ജോൺ മത്തായിയാണ്. ഇത്തവണ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തന്റെ അഞ്ചാമത്തെ ബജറ്റാണ് അവതരിപ്പിക്കുന്നത്. ഏറ്റവുമധികം ബജറ്റ് അവതരിപ്പിച്ച വനിതയും നിർമലയാണ്. ഇത്തവണ നരേന്ദ്ര മോദി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റുമായിരിക്കും. പിടിതരാത്ത പല സാങ്കേതിക പദങ്ങളും സാമ്പത്തികശാസ്ത്ര ആശയങ്ങളും നിറഞ്ഞതായിരിക്കും ധനമന്ത്രിയുടെ പ്രസംഗം. ധനമന്ത്രി പരമാവധി ലളിതമാക്കാന്‍ ശ്രമിച്ചാലും ചില വാക്കുകളെങ്കിലും പിടിതരാതെ നമ്മെ കുഴപ്പിക്കും. എന്നാൽ ചില പ്രാഥമിക വിവരങ്ങൾ അറിഞ്ഞാൽ ആർക്കും ബജറ്റ് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും. ധനക്കമ്മിയും റവന്യുകമ്മിയും പ്രത്യക്ഷ–പരോക്ഷ നികുതികളും കൗണ്ടർവെയ്‌ലിങ് ഡ്യൂട്ടിയുമെല്ലാം എന്താണ്? എക്സൈസ് തീരുവയും കസ്റ്റംസ് തീരുവയും തമ്മിലെന്താണു വ്യത്യാസം? എന്താണ് ജിഡിപി? എപ്പോഴാണ് സെസും സർചാർജും ചുമത്തുന്നത്? ബജറ്റുമായി ബന്ധപ്പെട്ട വാക്കുകൾ വിശദീകരിക്കുകയാണിവിടെ. നിങ്ങളുടെ ബജറ്റ് വായനയെ കൂടുതൽ എളുപ്പമാക്കാൻ ഇതു സഹായിക്കും. വിശദാംശങ്ങളിലേക്ക്...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com