ട്രാവൻകൂർ സിമന്റ്സിന് 5 കോടി, കേരള റബർ ലിമിറ്റഡ് കമ്പനിക്ക് 20 കോടി

HIGHLIGHTS
  • ജീവനക്കാരെപ്പറ്റിമിണ്ടാട്ടമില്ല
travancore-cements
SHARE

കോട്ടയം ∙ തൊഴിലാളികളുടെ കാര്യത്തിൽ ഒന്നും മിണ്ടിയിട്ടില്ലെങ്കിലും ട്രാവൻകൂർ സിമന്റ്സ് നവീകരണത്തിനായി 5 കോടി ബജറ്റിൽ അനുവദിച്ചു. ആനുകൂല്യങ്ങൾ ലഭിക്കാതെ വിരമിച്ച ജീവനക്കാർ ഏറെ പ്രതീക്ഷയോടെയാണു ബജറ്റിനായി കാത്തിരുന്നത്. ജീവനക്കാരുടെ ആനുകൂല്യ വിതരണത്തിനായി ബജറ്റിൽ സർക്കാർ തുക മാറ്റി വയ്ക്കുമെന്നായിരുന്നു പ്രതീക്ഷ. ഒപ്പം സ്ഥാപനത്തിലെ നിലവിലെ ജീവനക്കാരുടെയും ‌‌‌കാര്യത്തിൽ ബജറ്റ് മൗനം പാലിക്കുന്നു.

വർക്കിങ് ക്യാപ്പിറ്റലായി നേരത്തെ തുക ലഭിച്ചതല്ലാതെ യാതൊരു സഹായവും കമ്പനിക്ക് ലഭിച്ചിട്ടില്ലന്നാണ് ജീവനക്കാരുടെ പരാതി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇ. പി. ജയരാജൻ വ്യവസായ മന്ത്രിയായിരുന്നപ്പോൾ പ്രഖ്യാപിച്ച പുതിയ പദ്ധതികൾ എങ്ങും എത്തിയതുമില്ല. 2019 മുതൽ വിരമിച്ച ജീവനക്കാരിൽ പലർക്കും ഇനിയും ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ല.

കേരള റബർ ലിമിറ്റഡ് കമ്പനിക്ക് 20 കോടി

വെള്ളൂർ ∙ റബറിന്റെ മൂല്യവർധിത ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച സിയാൽ മോഡൽ കേരള റബർ ലിമിറ്റഡ് കമ്പനിക്കു ബജറ്റ് വിഹിതം 20 കോടി രൂപ. വെള്ളൂർ കെപിപിഎല്ലിനോടു ചേർന്നു സ്ഥാപിക്കുന്ന കമ്പനിയുടെ കെട്ടിട നിർമാണം പുരോഗമിക്കുകയാണ്. സ്വകാര്യ– പൊതു സഹകരണത്തോടെയാണു കമ്പനിക്കു രൂപം നൽകിയിരിക്കുന്നത്.

കഴിഞ്ഞ ബജറ്റിൽ അനുവദിച്ച 10 കോടി പൂർണമായും ചെലവഴിച്ചാണ് നിലവിൽ കെട്ടിട നിർമാണം പുരോഗമിക്കുന്നത്. ആദ്യഘട്ടത്തിൽ 200 കോടി രൂപയുടെ നിക്ഷേപമാണ്   പ്രതീക്ഷ.

ഷീലാ തോമസ്, ചെയർപഴ്സൻ , കേരള റബർ ലിമിറ്റഡ്

English Summary: 5 crores to Travancore Cements, 20 crores to  Kerala rubber limited company

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS