ADVERTISEMENT

പുതിയ നികുതി സ്കീമിൽ ചേരുന്നതാണോ ലാഭമെന്ന് ഒറ്റ നോട്ടത്തിൽ എങ്ങനെ മനസ്സിലാക്കാം. വിവിധ കിഴിവുകൾ ഉള്ളവർക്ക് പുതിയ രീതിയിൽ ചേരുന്നത് നഷ്ടമാകുമോ. ഉദാഹരണത്തോടു കൂടി വിശദീകരിക്കാമോ?

 

ഉ: ആദായ നികുതി നിയമത്തിലെ നികുതി നിർണയത്തിനായി ഏതു സമ്പ്രദായം തിരഞ്ഞെടുക്കുന്നതാണ് ഗുണകരമെന്നത് നികുതിദായകരെ അലട്ടുന്ന പ്രശ്നം ആണ്. പ്രത്യേകിച്ച് കച്ചവട ലാഭം കൂടിയുള്ള വ്യക്തികളെ സംബന്ധിച്ച്. ഏതു സമ്പ്രദായത്തിൽ ചേരുന്നതാണ് ഗുണകരമെന്നത് നികുതിദായകനുള്ള കിഴിവുകളെ ആശ്രയിച്ചിരിക്കും. നികുതി നിയമത്തിലെ ഒട്ടുമിക്ക കിഴിവുകളുടെ ആനുകൂല്യമുള്ളവർക്ക് പഴയ നികുതി സമ്പ്രദായവും അല്ലാത്തവർക്ക് പുതിയ നികുതി സമ്പ്രദായവും ആയിരിക്കും അനുയോജ്യം. താഴെ കാണിച്ചിരിക്കുന്ന പട്ടികയിൽ നിന്ന് ഇതു മനസ്സിലാക്കാം. സാമ്പത്തിക വർഷത്തിന്റെ ആരംഭത്തിൽ തന്നെ നികുതിദായകന്റെ വരുമാനവും കിഴിവുകളും അടിസ്ഥാനമാക്കി രണ്ടു സമ്പ്രദായത്തിലെയും നികുതി കണക്കാക്കി ഉചിതമായതു തിരഞ്ഞെടുക്കുക. 

പുതിയ നികുതി വ്യവസ്ഥ

വീട്ടുവാടക അലവൻസ്, ഭവന വായ്പാ പലിശ, ആരോഗ്യ ഇൻഷുറൻസ് പ്രീമിയം, വിദ്യാഭ്യാസ വായ്പയുടെ പലിശ, ജീവകാരുണ്യ സ്ഥാപനങ്ങൾക്കുള്ള സംഭാവന എന്നിവയും, സെക്‌ഷൻ 80സി പ്രകാരമുള്ള  ലൈഫ് ഇൻഷുറൻസ് പ്രീമിയം, കുട്ടികളുടെ വിദ്യാഭ്യാസ ഫീസ്, ഭവനവായ്പയുടെ മുതലിന്റെ തിരിച്ചടവ്,  പ്രോവിഡന്റ് ഫണ്ട്, നാഷനൽ സേവിങ് സ്‌കീം, ദേശീയ പെൻഷൻ പദ്ധതി തുടങ്ങിയവയിലുള്ള നിക്ഷേപം അടക്കമുള്ള ചെലവുകൾക്കുള്ള ഇളവുകൾ  തേടുന്നവർക്ക്‌ പഴയ നികുതി വ്യവസ്ഥയാണ് അനുയോജ്യം. 

പുതിയ നികുതി വ്യവസ്ഥയിൽ  നിക്ഷേപങ്ങൾക്കോ, ചെലവുകൾക്കോ  സംഭാവനകൾക്കോ നികുതിയിളവുകൾ ഒന്നും ലഭ്യമല്ല. ഇതിനുള്ള പ്രധാന അപവാദം തൊഴിൽദാതാവിന്റെ ദേശീയ പെൻഷൻ പദ്ധതിയിലെ  നിക്ഷേപവും സ്റ്റാൻഡേഡ് ഡിഡക്ഷനും മാത്രമാണ്. ഇതുവഴി വ്യക്തികൾക്കു നിക്ഷേപം നടത്താനുള്ള പ്രോത്സാഹനം ഇല്ലാതാകും.

പഴയ നികുതി സമ്പ്രദായത്തിലുള്ളവർക്ക് ഈ കഴിഞ്ഞ ബജറ്റിൽ ഒരാനുകൂല്യവും നൽകാത്തത് വഴി നികുതിദായകരെ എല്ലാം പുതിയ നികുതി സമ്പ്രദായത്തിലേക്കു കൊണ്ടുവരിക എന്നുള്ളതാണ് ധനമന്ത്രി  ലക്ഷ്യമാക്കുന്നത്. നികുതി ആനുകൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള നിക്ഷേപങ്ങൾക്കും ഇനി  ഭാവി ഇല്ല. ഇതുമൂലം നിക്ഷേപങ്ങൾ മ്യൂച്വൽ ഫണ്ട് ഉൾപ്പെടെയുള്ള മെച്ചപ്പെട്ട വരുമാനമുള്ളവയിലേക്കു മാറിയേക്കാം. ഈ  തുകകൂടി ചെലവഴിക്കാനുള്ള പ്രവണതയും തള്ളിക്കളയാൻ ആകില്ല.

( പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റും കോൺഫെഡറേഷൻ ഓഫ് ഏഷ്യ പസിഫിക് അക്കൗണ്ടന്റ്‌സ് പബ്ലിക് ഫിനാൻസ് കമ്മിറ്റി അംഗവുമാണ് ലേഖകൻ)

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com