ADVERTISEMENT

തിരുവനന്തപുരം∙ മൂല്യ വർ‍ധിത കാർഷിക ഉൽപന്നങ്ങൾ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഉടൻ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാക്കും. ‘കേരൾ ആഗ്രോ’ എന്ന ബ്രാൻഡിലാണ് ഉൽപന്നങ്ങൾ എത്തിക്കുന്നതെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു.  കൃഷി വകുപ്പ് ഫാമുകൾ, ജൈവ ഉൽപാദന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ 100 ഉൽപന്നങ്ങളായിരിക്കും ഓൺലൈൻ വിപണിയിൽ ആദ്യഘട്ടം ലഭ്യമാക്കുക. 

അടുത്ത ഘട്ടത്തിൽ കർഷകരുടെ ഉൽ‍പന്നങ്ങൾ കൂടി ബ്രാൻഡിൽ ഉൾപ്പെടുത്തും. കാർഷികോൽ‍പന്നങ്ങളുടെ മൂല്യ വർ‍ധന മേഖലയിൽ പദ്ധതി രേഖയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ഡിപിആർ ക്ലിനിക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന വൈഗ ഫെസ്റ്റിനോട് അനുബന്ധിച്ചാണിത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com