ADVERTISEMENT

സംസ്ഥാനങ്ങൾ സമ്മതിച്ചാൽ പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്ടി (ചരക്കുസേവന നികുതി) പരിധിയിൽ കൊണ്ടുവരാൻ തയാറാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ആവർത്തിക്കുകയാണ്. എന്നാൽ സംസ്ഥാനങ്ങൾ സമ്മതിക്കില്ലെന്ന ഉറപ്പാണ് പെട്രോളിനു ജിഎസ്ടി ഏർപ്പെടുത്തുമെന്നു വീണ്ടും വീണ്ടും വാഗ്ദാനങ്ങൾ നൽകാൻ ധനമന്ത്രിയെ പ്രേരിപ്പിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഒരു രാജ്യം– ഒരു നികുതി എന്ന മുദ്രാവാക്യവുമായി ജിഎസ്ടി നടപ്പാക്കിയ കേന്ദ്രത്തിന് പെട്രോളിനെയും ഡീസലിനെയും ചരക്കുസേവന നികുതിയിൽ ഉൾപ്പെടുത്തേണ്ടെന്ന അഭിപ്രായമില്ലെന്നാണ് നിർമല കഴിഞ്ഞ ദിവസം പറഞ്ഞത്. സംസ്ഥാനങ്ങളുടെ യോജിപ്പാണ് ഈ തീരുമാനത്തിൽ പ്രധാനമെന്നും നിർമല പറയുന്നു. 2021 സെപ്റ്റംബറിൽ ചേർന്ന ജിഎസ്ടി കൗൺസിൽ ഈ വിഷയം ചർച്ച ചെയ്തിരുന്നു. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ പക്ഷേ, ഈ നിർദേശത്തെ ശക്തമായി എതിർത്തു. ഇന്ധന സെസ് കൂട്ടി കേരളം ജനങ്ങളെ വീണ്ടും ദ്രോഹിക്കുകയാണെന്നായിരുന്നു നിർമല സീതാരാമൻ കഴിഞ്ഞ ദിവസങ്ങളിൽ പാർലമെന്റിൽ പറഞ്ഞത്. ഈ സാഹചര്യത്തിൽ പെട്രോൾ ജിഎസ്ടി വിഷയം വീണ്ടും സജീവ ചർച്ചയിൽ വരുത്താനുള്ള രാഷ്ട്രീയ നീക്കവും മന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നിലുണ്ട്. പെട്രോൾ, ഡീസൽ എന്നിവ ജിഎസ്ടി പരിധിയിൽ വന്നാൽ സംസ്ഥാനങ്ങളുടെ വരുമാനത്തിൽ എന്തു സംഭവിക്കും? എന്തുകൊണ്ടാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ പെട്രോളിനു ജിഎസ്ടി എന്നു കേൾക്കുമ്പോൾ ആശങ്കപ്പെടുന്നത്? ജിഎസ്ടി പരിധിക്കുള്ളിലായാൽ പെട്രോളിനും ഡീസലിനും വില കുറയുമോ? കുറഞ്ഞാൽ എത്ര വരെ? പെട്രോളും ഡീസലും വരുമ്പോൾ ചരക്കുസേവന നികുതിയുടെ സ്ലാബുകൾ ഇളക്കുമോ? പെട്രോളിനെയും ഡീസലിനെയും ജിഎസ്ടി പരിധിയിൽ കൊണ്ടുവരുന്നതു പ്രായോഗികമാണോ?– വിശദമായി പരിശോധിക്കാം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com