ADVERTISEMENT

ന്യൂഡൽഹി∙ ഫെബ്രുവരിയിൽ രാജ്യത്തിന്റെ ജിഎസ്ടി വരുമാനം 1.49 ലക്ഷം കോടി രൂപ. ജനുവരിയിലെ വരുമാനം 1.55 ലക്ഷം കോടിയായിരുന്നു. ജിഎസ്ടി നിലവിൽ വന്ന ശേഷമുള്ള രണ്ടാമത്തെ ഉയർന്ന പ്രതിമാസ വരുമാനമായിരുന്നു ഇത്. 2022 ഫെബ്രുവരിയെ അപേക്ഷിച്ച് ഇത്തവണ 12% വർധനയുണ്ട്. ഏറ്റവും വലിയ പ്രതിമാസം വരുമാനം 2022 ഏപ്രിലിലായിരുന്നു, 1.68 ലക്ഷം കോടി രൂപ. 

കേന്ദ്രത്തിന് അർഹതപ്പെട്ട ജിഎസ്ടി (സിജിഎസ്ടി)– 27,662 കോടി, സംസ്ഥാനത്തിനുള്ള ജിഎസ്ടി (എസ്ജിഎസ്ടി)–34,915 കോടി, ഒന്നിലേറെ സംസ്ഥാനങ്ങളിലായി നടക്കുന്ന ഇടപാടുകൾക്കുള്ള ഇന്റഗ്രേറ്റഡ് ജിഎസ്ടി (ഐജിഎസ്ടി)–75,069 കോടി, സെസ്– 11,931 കോടി എന്നിങ്ങനെയാണ് ഫെബ്രുവരിയിലെ വരുമാനം.

കേരളത്തിന്റെ വരുമാനം 2,326 കോടി

ഫെബ്രുവരിയിൽ കേരളത്തിന്റെ ജിഎസ്ടി വരുമാനം 2,326 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 2,074 കോടിയായിരുന്നു. വർധന 12%.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com