ADVERTISEMENT

തിരുവനന്തപുരം∙ സ്വാഭാവിക ക്രിസ്മസ് ട്രീകളുടെ വിൽപനയ്ക്ക് കൃഷി വകുപ്പ്. ഇലകളും പൂക്കളും വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നതു ലക്ഷ്യമിട്ടാണ് സ്വാഭാവിക ക്രിസ്മസ് ട്രീ‍കളുടെ വിപണനത്തിനു കൃഷി വകുപ്പ് ത‍യാറെടുക്കുന്നത്. ഈ സാമ്പത്തിക വർഷം പദ്ധതി നടപ്പാക്കും. ഡിസംബർ ആദ്യവാരത്തിൽ അരലക്ഷം ക്രിസ്മസ് ട്രീകൾ വിൽപനയ്ക്കെത്തിക്കും. അടുത്ത വർഷം 1 ലക്ഷമായി വർധിപ്പിക്കാനും തീരുമാനിച്ചു. 

സംസ്ഥാനത്ത് കൃഷി വകുപ്പിന്റെ കീഴിൽ 63 ഫാമുകളാ‍ണുള്ളത്. ഇവിടെ നട്ടുവളർത്തിയ ക്രിസ്മസ് ട്രീകൾ മാത്രമാണ് വിൽക്കുക. പൂ‍ക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കൃഷി വകുപ്പ് ഇതിനകം നടപ്പാക്കിയ പദ്ധതിക്കു പുറമേയാണ് ക്രിസ്മസ് ട്രീ‍കളുടെ വിപണന പദ്ധതി. കുറഞ്ഞത് 1 മീറ്ററെങ്കിലും ഭൂനിരപ്പിൽ നിന്നും ഉയരം വരുന്ന സ്വാഭാവിക ക്രിസ്മസ് ട്രീക‍ളാണ് വിപണനത്തിനായി സജ്ജമാക്കാൻ കൃഷി മന്ത്രി പി.പ്രസാദ് കൃഷി വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. സ്വാഭാവിക ക്രിസ്മസ് ട്രീക‍ളുടെ വിപണനം വർധിപ്പിക്കുന്നതിന് മാതൃ സസ്യങ്ങളുടെ ശേഖരം ഉൾപ്പെടെ ഫാമുകൾ ആവശ്യമായ തയാറെടുപ്പുകൾ നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com