ADVERTISEMENT

കണ്ണൂർ∙ അമേരിക്കയിലെ സിലിക്കൺ വാലി, സിഗ്നേച്ചർ ബാങ്കുകളുടെ തകർച്ച സ്വർണവില ഉയരാൻ ഇടയാക്കിയേക്കും. 2008 നു ശേഷമുള്ള ഏറ്റവും വലിയ ബാങ്ക് തകർച്ച വീണ്ടും സുരക്ഷിത നിക്ഷേപമെന്ന നിരക്കിൽ സ്വർണത്തിലേക്കു മാറാൻ നിക്ഷേപകരെ പ്രേരിപ്പിക്കുകയാണ്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1880 ഡോളർ നിലവാരത്തിലായിരുന്ന സ്വർണവില അമേരിക്കൻ വിപണിയിലെ വ്യാപാരാരംഭത്തിൽ തന്നെ 1908 ഡോളറിലേക്ക് ഉയർന്നു.

ഈ വർധന സംസ്ഥാന വിപണിയിലും പ്രതിഫലിച്ചേക്കും. കഴിഞ്ഞ രണ്ടു വ്യാപാര ദിവസങ്ങളിലായി കേരളത്തിൽ പവന് 840 രൂപ ഉയർന്നിരുന്നു. ബാങ്ക് പ്രതിസന്ധി സ്വർണ വിലയെ എത്രയധികം ബാധിക്കുമെന്നതിൽ ഈ ആഴ്ച തന്നെ വ്യക്തത ലഭിച്ചേക്കും. ബാങ്ക് തകർച്ചയുടെ പ്രതിഫലനം ഓഹരി വിപണികളിൽ കൂടുതൽ ഇടിവുകളുണ്ടാക്കിയാൽ സ്വാഭാവികമായും സ്വർണവില വരും ദിവസങ്ങളിലും ഉയരും. ഫെഡറൽ റിസർവിന്റെ തുടർനടപടികളും സ്വർണ വിലയെ ബാധിച്ചേക്കും. 

∙വില കുതിച്ചുയർന്ന 2008

2008 ലെ ബാങ്ക് തകർച്ചയും തുടർന്നുണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധിയും സ്വർണവില വലിയതോതിൽ വർധിക്കാനിടയാക്കിയിരുന്നു. സിലിക്കൺ വാലി ബാങ്കിന്റെ പതനം 2008 ആവർത്തിക്കാൻ ഇടയാക്കില്ലെന്ന വിലയിരുത്തലുകളുണ്ടെങ്കിലും സിഗ്നേച്ചർ ബാങ്ക് കൂടി അടച്ചുപൂട്ടേണ്ടിവന്നത് വിപണിയിലെ ആശങ്ക കൂട്ടുന്നു. 2008 ഒക്ടോബറിൽ ലീമാൻ ബ്രദേഴ്സ് ഇൻവെസ്റ്റ്മെന്റ് ബാങ്ക് തകരുമ്പോൾ രാജ്യാന്തര വിപണിയിൽ ഒരു ട്രോയ് ഔൺസ് സ്വർണത്തിന്റെ വില 700 ഡോളറായിരുന്നു. പ്രതിസന്ധി തുടരുകയും അമേരിക്ക പലിശനിരക്ക് കുറയ്ക്കുകയും ചെയ്തതോടെ 2011 ആയപ്പോഴേക്കും സ്വർണവില 2.5 മടങ്ങിലേറെ വർധിച്ച് 1900 ഡോളർ കടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com