ന്യൂഡൽഹി∙ നിങ്ങളുപയോഗിക്കുന്ന ഉൽപന്നങ്ങളെക്കുറിച്ചോ സേവനങ്ങളെക്കുറിച്ചോ ഉള്ള പരാതികൾ ഇനി വാട്സാപ്പിലൂടെ ഞൊടിയിടയിൽ ഫയൽ ചെയ്യാം. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ നാഷനൽ കൺസ്യൂമർ ഹെൽപ്‍ലൈൻ സംവിധാനമാണ് വാട്സാപ്പിലേക്ക് വരുന്നത്. കേന്ദ്രമന്ത്രി പീയുഷ് ഗോയൽ സേവനം ഉദ്ഘാടനം ചെയ്തു.
എങ്ങനെ?
∙ 8800001915 എന്ന നമ്പർ വാട്സാപ്പിൽ സേവ് ചെയ്ത്, അതിലേക്ക് 'Hi' മെസേജ് അയയ്ക്കുക.
∙ 'Register Grievance' തിരഞ്ഞെടുത്ത് പേര്, ജെൻഡർ, സംസ്ഥാനം, നഗരം എന്നിവ നൽകി മുന്നോട്ടുപോകാം.
∙ 'Industry' എന്നതിനു കീഴിൽ ഏത് മേഖലയുമായി ബന്ധപ്പെട്ട പരാതിയെന്ന് തിരഞ്ഞെടുക്കാം. തുടർന്ന് സ്ഥാപനങ്ങളുടെ പേരും കാണാം.
∙ പരാതി ഫയൽ ചെയ്ത ശേഷം Grievance Status തുറന്നാൽ പരാതിയുടെ തൽസ്ഥിതി ട്രാക്ക് ചെയ്യാം.