ചൈനയെ പിന്നിലാക്കി ഇന്ത്യൻ സ്റ്റാർട്ടപ് രംഗം

china-startup
SHARE

മുംബൈ∙ സ്റ്റാർട്ടപ് മേഖലയിൽ ചൈനയെ കടത്തിവെട്ടി ഇന്ത്യ. 2022ൽ 23 യൂണികോൺ സ്റ്റാർട്ടപ്പുകളാണ് ഇന്ത്യയിൽ ഉണ്ടായത്. ചൈനയിൽ ഇക്കാലയളവിൽ 11 എണ്ണം മാത്രം. ഇതോടെ 100 കോടി ഡോളർ മൂല്യമുള്ള യൂണികോൺ സ്റ്റാർട്ടപ്പുകളുടെ എണ്ണം 96 ആയി. പുതിയ 23ൽ 11 എണ്ണവും 3 മെട്രോ നഗരങ്ങൾക്കു പുറത്തുള്ള സ്ഥലത്തു നിന്നാണെന്ന പ്രത്യേകതയുണ്ട്.

സ്റ്റാർട്ടപ്പുകളിലേക്കുള്ള ഫണ്ടിങ്ങിന്റെ 18 ശതമാനം മെട്രോയിതര സ്ഥലങ്ങളിലേക്കു മാറിയെന്നും ഐവിസിഎ–ബെയിൻ റിപ്പോർട്ടിലെ കണക്കുകൾ സൂചിപ്പിക്കുന്നു. ഫിൻടെക്, സോഫ്റ്റ്‌വെയർ സേവന സ്റ്റാർട്ടപ്പുകൾ കൂടുതൽ ഫണ്ടിങ് നേടിയപ്പോൾ, കൺസ്യൂമർ ടെക് മേഖലയ്ക്ക് ശോഭിക്കാനായില്ല. മുൻവർഷത്തെ അപേക്ഷിച്ച് പകുതി യൂണികോണുകൾ മാത്രമാണ് ഇന്ത്യയിൽ ഉണ്ടായത്. 2021ൽ 44 യൂണികോൺ കമ്പനികൾ ഉണ്ടായി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS