ടിസിഎസ് സിഇഒ രാജിവയ്ക്കുന്നു

TCS-CEO-resigns
രാജേഷ് ഗോപിനാഥൻ
SHARE

ന്യൂഡൽഹി∙ പ്രമുഖ ഐടി കമ്പനിയായ ടാറ്റ കൺസൽറ്റൻസി സർവീസസിന്റെ (ടിസിഎസ്) സിഇഒയും മലയാളിയുമായ രാജേഷ് ഗോപിനാഥൻ രാജിവയ്ക്കുന്നു. ബാങ്കിങ്, ഫിനാ‍ൻഷ്യൽ സർവീസസ് ആൻഡ് ഇൻഷുറൻസ് വിഭാഗം മേധാവിയായ കെ.കൃതിവാസനെ നിയുക്ത സിഇഒ ആയി ഡയറക്ടർ ബോർഡ് പ്രഖ്യാപിച്ചു. സെപ്റ്റംബർ 15 വരെ സിഇഒ പദവിയിൽ തുടരും. അതുകഴിഞ്ഞ് എങ്ങോട്ടാണ് പോകുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ടാറ്റ ഗ്രൂപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ സിഇഒമാരിൽ ഒരാളാണ് രാജേഷ് (52). തൃശൂർ സ്വദേശിയാണ്. ലക്നൗവിൽ വളർന്ന രാജേഷ് മുംബൈയിലാണു താമസം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS