ന്യൂഡൽഹി∙ പ്രമുഖ ടെക് കമ്പനിയായ ക്വാൽകോം നടത്തിയ ഡിസൈൻ ഇൻ ഇന്ത്യ ചാലഞ്ചിൽ മലയാളി സ്റ്റാർട്ടപ്പായ ഐറോവിന് 35 ലക്ഷം രൂപയുടെ സമ്മാനം. മത്സരത്തിൽ സെക്കൻഡ് റണ്ണർ അപ്പ് ആണ് കൊച്ചി കളമശേരിയിലുള്ള ഐറോവ്. അണ്ടർ വാട്ടർ ഡ്രോൺ വികസിപ്പിക്കുന്ന സ്ഥാപനമാണ്. ജോൺസ് ടി. മത്തായി, പി.കണ്ണപ്പ പളനിയപ്പൻ എന്നിവരാണ് സ്ഥാപകർ. ആളില്ലാതെ സഞ്ചരിക്കുന്ന ബോട്ട് രൂപകൽപന ചെയ്തതിനാണ് സമ്മാനം. സമ്മാനത്തുകയ്ക്കു പുറമേ 3.2 ലക്ഷം ഗ്രാന്റ് ആയും ക്വാൽകോം നൽകി.ഡിആർഡിഒ നടത്തിയ ഡെയർ ടു ഡ്രീം മത്സരത്തിൽ ഐറോവ് 5 ലക്ഷം രൂപ സമ്മാനമായി നേടിയിരുന്നു.
English Summary: 35 lakh rupees prize for Malayalee start-up iRov