ന്യൂഡൽഹി∙ ആലുവ ഉദ്യോഗമണ്ഡലിലെ ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ്സ് ഫാക്ടറി (എച്ച്ഐഎൽ) അടച്ചുപൂട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി കേന്ദ്ര സഹമന്ത്രി ഭഗവന്ത് ഖുബ ലോക്സഭയിൽ കൊടിക്കുന്നിൽ സുരേഷ് എംപിയെ അറിയിച്ചു. ഡിഡിടി കീടനാശിനി ഉൽപാദിപ്പിച്ചിരുന്ന ഫാക്ടറിയിൽ ഉൽപാദനം പടിപടിയായി കുറയ്ക്കുകയും പിന്നീട് നിർത്തുകയും ചെയ്തുവെന്ന് മന്ത്രി പറഞ്ഞു.
ഉൽപാദനച്ചെലവ് വർധിച്ച സാഹചര്യത്തിലാണ് അടച്ചുപൂട്ടാനുള്ള തീരുമാനം. ഫാക്ടറിയിലെ തൊഴിലാളികളെ മറ്റു ഫാക്ടറികളിലേക്കു നിയമിക്കുന്നതു കേന്ദ്രത്തിന്റെ പരിഗണനയിലില്ല. കേരളത്തിലും പഞ്ചാബിലും അടച്ചുപൂട്ടുന്ന പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ സ്വയം വിരമിക്കൽ പദ്ധതിക്ക് (വിആർഎസ്) ആവശ്യമായ പണം കേന്ദ്രത്തോട് വളം മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
English Summary: Govt Intends To Close Two Hindustan Insecticides Factories Due To Losses