ഫലഭൂയിഷ്ഠമായ മണ്ണ്. കരിമ്പ് ഉൽപാദനത്തിൽ ലോകത്ത് അഞ്ചാമത്, ഗോതമ്പ് ഉൽപാദക രാജ്യങ്ങളിൽ ഏഴാമത്. അരിയുൽപാദനത്തിൽ പത്താമത്. കൃഷിയിൽ നിന്നെല്ലാം മികച്ച വരുമാനം. ഉൽപാദക നേട്ടങ്ങളിൽ ലോകത്ത് പലതിന്റെയും നെറുകയിൽ പാക്കിസ്ഥാൻ എന്ന പേര് കാണാം. ഇതുകാണുമ്പോൾ തോന്നും ഒരു രാജ്യത്തെ ഭക്ഷ്യസുരക്ഷയ്ക്കു വേണ്ടതെല്ലാം ഉണ്ടല്ലോയെന്ന്. പക്ഷേ, പറഞ്ഞിട്ടെന്തു കാര്യം, ഇതൊന്നും ഉപയോഗിക്കാൻ അറിഞ്ഞില്ലെങ്കിൽ പാക്കിസ്ഥാന്റെതന്നെ സ്ഥിതിയാകും. നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ലോകത്തെ 52 രാജ്യങ്ങളിൽ ഒന്നാണു പാക്കിസ്ഥാൻ. ശ്രീലങ്കയ്ക്കു ശേഷം സാമൂഹിക–സാമ്പത്തിക മേഖലകളിൽ ദുരിതക്കയത്തിലേക്ക് താഴുകയാണ് ഇന്ത്യയുടെ മറ്റൊരു അയൽരാജ്യമായ പാക്കിസ്ഥാനും. ഇത്രയൊക്കെ വിഭവശേഷി ഉണ്ടായിട്ടും പാക്കിസ്ഥാനിലെ ഭക്ഷ്യമേഖല തകർന്നത് എങ്ങനെയാണ്? മാറിമാറി വന്ന സർക്കാരുകൾ ഇതു പരിഹരിക്കാൻ എന്തൊക്കെ ചെയ്തു? നിലവിലെ ദുരവസ്ഥയിൽനിന്നു പാക്കിസ്ഥാൻ കരകയറുമോ? വിശദമായി പരിശോധിക്കാം.
HIGHLIGHTS
- മികച്ച പ്രകൃതി വിഭവങ്ങൾ ഉണ്ടായിട്ടും പാക്കിസ്ഥാനിലെ സാമ്പത്തിക മേഖല തകർന്നത് എങ്ങനെ?