ആമസോൺ 9000 പേരെ പിരിച്ചുവിടും
Mail This Article
×
ന്യൂയോർക്ക്∙ ആമസോൺ 9000 ജീവനക്കാരെക്കൂടി പിരിച്ചുവിടുമെന്ന് സിഇഒ ആൻഡി ജാസി അറിയിച്ചു. ആമസോൺ വെബ്സർവീസ്, പരസ്യം, ലൈവ് ഗെയിം സ്ട്രീമിങ് പ്ലാറ്റ്ഫോമായ ട്വിച്ച് ഉൾപ്പെടെയുള്ള ഡിപ്പാർട്മെന്റുകളിൽനിന്നാണ് പിരിച്ചുവിടൽ. ഏപ്രിൽ അവസാനത്തോടെ പിരിച്ചുവിടൽ പൂർത്തിയാക്കും. രണ്ടു മാസം മുൻപ് 18000 പേരെ ആമസോൺ പിരിച്ചുവിട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.