നികുതി കൂടും മുൻപേ വാഹനം സ്വന്തമാക്കാൻ തിരക്ക്

HIGHLIGHTS
  • ഏപ്രിൽ ഒന്നു മുതൽ റോഡ് നികുതി കൂടുന്നതിനാൽ വാഹന വിൽപന കുതിക്കുന്നു
tax
SHARE

കൊച്ചി∙ സംസ്ഥാന ബജറ്റ് നിർദേശം അനുസരിച്ച് ഏപ്രിൽ ഒന്നു മുതൽ പുതിയ വാഹനങ്ങളുടെ റോഡ് നികുതി കൂടുന്നതിനാൽ വാഹന വിൽപനയിൽ വൻ കുതിപ്പ്. 31ന് മുൻപ് റജിസ്റ്റർ ചെയ്താൽ മാത്രമേ നിലവിലുള്ള നിരക്കിൽ റോഡ് നികുതി അടയ്ക്കാൻ കഴിയൂ. അവസാന ദിവസങ്ങളിലെ തിരക്ക് മുൻകൂട്ടി കണ്ട് പരമാവധി വാഹനങ്ങൾ 25നകം റജിസ്റ്റർ ചെയ്യുകയാണ് വാഹന ഡീലർമാരുടെ ലക്ഷ്യം.

ബജറ്റ് അനുസരിച്ച് 5 ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങൾക്ക് 1%, 5 ലക്ഷം മുതൽ 15 ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് 2%, 15 ലക്ഷം മുതൽ 20 ലക്ഷം വരെയും, 20 ലക്ഷം മുതൽ 30 ലക്ഷം വരെയും അതിനു മുകളിലും 1% വീതമാണ് നികുതി വർധന. വിൽക്കുന്ന ഭൂരിപക്ഷം കാറുകളും 5–15 ലക്ഷം രൂപ നിലവാരത്തിലുള്ളതാണ്. 2% നിരക്ക് കൂടുമ്പോൾ നികുതിയിലെ വർധന 10,000 മുതൽ 30,000 രൂപ വരെ. 15–20 ലക്ഷമാണു വിലയെങ്കിൽ 1% വർധന അനുസരിച്ച് 15,000 രൂപ മുതൽ 20000 രൂപ വരെ അധികം നൽകണം. ഇതൊഴിവാക്കാനാണ് ഈ മാസം തന്നെ റജിസ്റ്റർ ചെയ്യാനുള്ള കൂട്ടപ്പൊരിച്ചിൽ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS