ADVERTISEMENT

ഏതു ബ്രാൻഡുമാകട്ടെ, കുപ്പിവെള്ളം ആവശ്യമുള്ളപ്പോൾ സാധാരണ നാവിൽ വരുന്ന ഒരു വാചകമായിരുന്നു ‘ഒരു ബിസ്‍ലേരി’. കുപ്പിവെള്ളം എന്നാൽ അത് ബിസ്‍ലേരി എന്ന ധാരണപ്പുറത്തായിരുന്നു ആ പറച്ചിൽ. ബിസ്‍ലേരിയും അതിന്റെ മാതൃഗ്രൂപ്പായ ‘പാർലെ’യും ദശകങ്ങളായി ഇന്ത്യക്കാരുടെ ജീവിതത്തിൽ ഏതെങ്കിലും വിധത്തിൽ ഇടപെട്ടിട്ടുള്ള ബ്രാൻഡുകളാണ്. എന്നാൽ‌ കുപ്പിവെള്ള വിപണിയിലെ ഒന്നാം സ്ഥാനക്കാരായ ബിസ്‍ലേരി തങ്ങളുടെ ഉത്പന്നം ടാറ്റാ ഗ്രൂപ്പിന് വിൽക്കുന്നു എന്നൊരു വാർ‌ത്ത ഏതാനും മാസങ്ങൾക്ക് മുമ്പ് ഉയർന്നുവന്നു. കാരണം കേട്ടവർ അതിലേറെ അമ്പരന്നു. പാർലെയുടെയും ബിസ്‍ലേരിയുടേയും ചരിത്രം അത്രയേറെ അത്ഭുതവും അമ്പരപ്പും ഉണ്ടാക്കാൻ പോന്നതുമാണ്. എന്നാൽ തർക്കങ്ങളിൽപ്പെട്ട് വിൽപ്പനയുമായി ബന്ധപ്പെട്ട ചർച്ചകൾ താത്കാലികമായി നിർത്തിവച്ചു. അതിനിടെ, വിൽപ്പന തന്നെ വേണ്ടെന്നു വയ്ക്കാനും ബിസ്‍ലേരി കുടുംബ ബിസിനസായി തന്നെ തുടരാനും സാധ്യതയുണ്ട് എന്ന അഭ്യൂഹവും പരന്നു. അത് ശരിയാണെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. താത്പര്യമില്ലായ്മ അറിയിച്ച് ഒഴിഞ്ഞു മാറിയിട്ടും ഒടുവിൽ കോടികളുടെ ബിസ്‍ലേരി ജയന്തി ചൗഹാനെ തേടി വരികയായിരുന്നു. അതിലേക്ക്...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com