കല്യാൺ സിൽക്സിന്റെ ഖത്തറിലെ ആദ്യ ഷോറൂമിന് ഏപ്രിൽ 5-ന് ദോഹയിൽ തുടക്കം

kalyan-silks
SHARE

കല്യാൺ സിൽക്സിന്റെ ഖത്തറിലെ ആദ്യത്തെ ഷോറൂം ഏപ്രിൽ 5-ന് ദോഹയിൽ തുറക്കും. ബ൪വാ വില്ലേജിലെ അൽ വക്രയിലാണ് കല്യാൺ സിൽക്സിന്റെ അന്താരാഷ്ട്ര ശൃംഖലയിലെ എട്ടാമത്തെ ഷോറൂം ആരംഭിക്കുന്നത്.  ദുബായിലും അബുദാബിയിലും ഷാ൪ജയിലും മസ്കറ്റിലുമായി കല്യാൺ സിൽക്സിന്റെ ഏഴ്  ഷോറൂമുകൾ ഇപ്പോൾ പ്രവ൪ത്തിക്കുന്നുണ്ട്.

രണ്ട് നിലകളിലായി സ്ഥിതിചെയ്യുന്ന  ദോഹ  ഷോറൂം സമ്പൂ൪ണ്ണ ഷോപ്പിങ്ങ് അനുഭവമാണ് ഖത്തറിനായ് ഒരുക്കിയിരിക്കുന്നത്. പട്ട് സാരി, ഡൈയ്​ലി വെയ൪ സാരി,  ഡെക്കറേറ്റഡ് സാരി,  ലേഡീസ്  വെയ൪,  മെൻസ് വെയ൪, കിഡ്സ് വെയ൪ എന്നിവയുടെ വലിയ കളക്ഷനുകൾ ഷോറൂമിന്റെ പ്രത്യേകതയാണ്. കല്യാൺ സിൽക്സിന്റെ ആയിരത്തിലധികം വരുന്ന നെയ്ത്ത് ശാലകളും നൂറിൽപരം പ്രൊഡക്ഷൻ യൂണിറ്റുകളും ഒരുമിച്ചാണ് ഇത്രയും വലിയ ശ്രേണികൾ ഒരുക്കിയിരിക്കുന്നത്.  കൂടാതെ ബ്രൈഡൽ സെൻസേഷൻ എന്ന മംഗല്യപട്ടും അനുബന്ധ  ശ്രേണികളും ഈ ഷോറൂമിലൂടെ വിദേശ വിപണിയിൽ ആദ്യമായെത്തും.

വിദേശ ഇന്ത്യക്കാ൪, പ്രത്യേകിച്ച് മലയാളികൾ ഉള്ളിടത്തെല്ലാം കല്യാൺ സിൽക്സിന്റെ സാന്നിദ്ധ്യമുണ്ടാകണമെന്ന ചിന്തയാണ് ഖത്തറിലേക്കും ഞങ്ങളുടെ പ്രവ൪ത്തനം വ്യാപിപ്പിക്കുവാൻ ഞങ്ങൾക്ക് ഊ൪ജം നൽകിയതെന്ന് കല്യാൺ സിൽക്സിന്റെ ചെയ൪മാനും മാനേജിങ്ങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു. ‘‘ഇന്ത്യയിലെ കല്യാൺ സിൽക്സ് ഷോറൂമുകളിൽ ലഭിക്കുന്ന അതേ കുറഞ്ഞ വിലയിൽ ഏറ്റവും പുതിയ ഡിസൈനുകൾ അന്താരാഷ്ട്ര വിപണിയിൽ ലഭ്യമാക്കുക എന്ന ദൗത്യം വളരെ വിജയകരമായിട്ടാണ് കല്യാൺ സിൽക്സ് നിറവേറ്റിയിട്ടുള്ളത്. അതുകൊണ്ട് തന്നെയാണ് കല്യാൺ സിൽക്സിന്റെ അന്താരാഷ്ട്ര ഷോറൂമുകളെ അത്യന്തം ആവേശത്തോടെ വിദേശ ഇന്ത്യൻ സമൂഹം സ്വീകരിച്ചിട്ടുള്ളത്. കല്യാൺ സിൽക്സിന്റെ  ദോഹ  ഷോറൂം ഉദ്ഘാടനം  ചെയ്യപ്പെടുന്നതോടെ കുറഞ്ഞ വിലയും മികച്ച വസ്ത്ര ശ്രേണികളും ഖത്തറിനും കൈയ്യെത്തും ദൂരത്ത് ലഭിക്കും,” – ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.

പുണ്യമാസമായ റമദാനിലാണ് കല്യാൺ സിൽക്സിന്റെ  ദോഹ ഷോറൂമിന്റെ പ്രവ൪ത്തനം ആരംഭിക്കുന്നത്. പെരുന്നാൾ ആഘോഷങ്ങൾക്ക് മിഴിവേകാൻ വിപുലമായൊരു റംസാൻ കളക്ഷനാണ് കല്യാൺ സിൽക്സ് ഒരുക്കിയിരിക്കുന്നത്. ഇവയിൽ പ്രധാനപ്പെട്ടത് മുഗൾ, കാശ്മീരി,  ഹൈദരാബാദി  ശൈലികളിൽ രൂപകൽപന  ചെയ്ത ലാച്ച, ലെഹൻഗ, ചുരിദാ൪ ശ്രേണികളാണ്. പുരുഷന്മാ൪ക്കും കുട്ടിക്കുരുന്നുകൾക്കുമായി സവിശേഷ ഈദ് കളക്ഷനുകളും തയ്യാറാക്കിയിട്ടുണ്ട്. വിഷു, ഈസ്റ്റ൪ എന്നീ ഉത്സവങ്ങൾക്കായി കല്യാൺ സിൽക്സ് സ്വന്തം  പ്രൊഡക്ഷൻ യൂണിറ്റുകളിൽ ഡിസൈൻ  ചെയ്ത എത്തനിക്  വെയ൪, പാർട്ടി വെയർ, ട്രെഡിഷണൽ കേരള വെയ൪ എന്നിവ ഖത്തറിലെ ഉപഭോക്തൃ സമൂഹത്തിന് ഒരു പുതിയ അനുഭവമാകും. 

English Summary: Kalyan Silks new showroom in Qatar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.