ADVERTISEMENT

ജി എസ് ടി നിയമത്തിലെ വകുപ്പ് 10  പ്രകാരം കോംപൊസിഷൻ പദ്ധതിയിലേക്ക് മാറാൻ റെഗുലറായി റജിസ്റ്റർ ചെയ്ത യോഗ്യരായ വ്യാപാരികൾക്ക്, അപേക്ഷ ഓൺലൈനായി നൽകാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. കോംപൊസിഷൻ താഴെ പറയുന്ന വിഭാഗത്തിൽപ്പെടുന്ന വ്യാപാരികൾക്ക് തിരഞ്ഞെടുക്കാം . (നികുതി നിരക്ക് ബ്രാക്കറ്റിൽ )

1 . ഒന്നര കോടി വിറ്റുവരവ് ഉള്ള ചരക്കുകൾ മാത്രം കൈകാര്യം ചെയ്യുന്ന വ്യാപാരികൾ ( 1 %)

2 ഒന്നര കോടി വിറ്റുവരവുള്ള മദ്യ വിൽപന ഇല്ലാത്ത റസ്റ്ററന്റ് സേവനം നൽകുന്ന വ്യാപാരികൾ (5 %)

3 നിബന്ധനകൾക്ക് വിധേയമായി അൻപത് ലക്ഷം വരെ വിറ്റ് വരവുള്ള മറ്റു സേവന ദാതാക്കൾ (6 %) 

ഈ പരിധിയിൽ ഉൾപ്പെടുന്നവരാണെങ്കിലും ചില മേഖലകൾക്ക് കോംപൊസിഷൻ തിരഞ്ഞെടുക്കാൻ പാടില്ല . ഉദാ : ഐസ് ക്രീം, പുകയില ഉൽപന്നങ്ങൾ, പാൻ മസാല , കെട്ടിട നിർമാണകട്ടകൾ  തുടങ്ങിയവ നിർമിക്കുന്നവർ, പെട്രോളിയം , മദ്യം എന്നിവ വിൽപന നടത്തുന്നവർ . കൂടാതെ  അന്തർ സംസ്ഥാന വിൽപന , ഇ കൊമേഴ്‌സ് വിൽപന നടത്തുന്നവർക്കും നിലവിൽ കോംപൊസിഷൻ തിരഞ്ഞെടുക്കാൻ പറ്റില്ല.  വ്യാപാരികൾക്ക് ഓരോ സാമ്പത്തിക  വർഷത്തേക്കും താൽപര്യമെങ്കിൽ മാത്രം തിരഞ്ഞടുക്കാവുന്ന ഒന്നാണ് കോംപൊസിഷൻ. 

പുതുതായി റജിസ്ട്രേഷൻ നടത്തുന്ന വ്യാപാരികൾക്ക്  അപേക്ഷയുടെ പ്രത്യേക കോളത്തിൽ താൽപര്യം രേഖപ്പെടുത്തി പദ്ധതി തിരഞ്ഞെടുക്കാം. നിലവിൽ റെഗുലറായി റജിസ്റ്റർ ചെയ്തിട്ടുള്ള വ്യാപാരികൾക്ക്  ഒരു സാമ്പത്തിക വർഷത്തേക്ക് കോംപൊസിസിഷൻ രീതിയിലേക്ക് മാറാൻ പ്രസ്തുത സാമ്പത്തിക വർഷത്തിന്റെ തൊട്ടു മുൻപുള്ള മാസമായ മാർച്ച് 31 നു മുൻപ് ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. അതായത് 2023-24 വർഷത്തേക്ക് 2023 മാർച്ച് 31 ആണ് അവസാന തീയതി.  

റെഗുലർ രീതിയിൽ നിന്നും കോംപൊസിഷൻ തിരഞ്ഞെടുത്താൽ ഇൻപുട് ടാക്സ് എടുത്ത ചരക്കുകൾ സ്റ്റോക്കിൽ ഉണ്ടെങ്കിൽ ഐടിസി 03 പ്രകാരം പ്രസ്തുത ഇൻപുട് ടാക്സ് തിരിച്ചടക്കണം. ഇങ്ങനെ കോംപൊസിഷൻ തിരഞ്ഞെടുത്താൽ മൂന്നു മാസത്തിൽ ഒരിക്കൽ എന്ന രീതിയിൽ സിഎംപി  08 വഴി നികുതി അടച്ചാൽ മതിയാകും. വർഷാവസാനം ജിഎസ്ടിആർ-4 പ്രകാരം റിട്ടേണും സമർപ്പിക്കണം. എന്നാൽ വിതരണത്തിനു  ഉപഭോക്താവിൽ നിന്നും നികുതി ഈടാക്കാൻ പാടില്ല, ഇൻപുട് ടാക്‌സും ലഭിക്കില്ല. 

റിവേഴ്‌സ് ചാർജ് ബാധകമായ ചരക്ക് / സേവനം സ്വീകരിച്ചാൽ ഷെഡ്യൂൾ നിരക്കിൽ നികുതി ബാധ്യതയും ഉണ്ട്. ഒരിക്കൽ കോംപൊസിഷൻ സ്വീകരിച്ചാൽ സാമ്പത്തിക വർഷത്തിന്റെ ഇടയിൽ  എപ്പോൾ വേണമെങ്കിലും  പുറത്ത് വരാം. നേരത്തെ പറഞ്ഞ ഏതെങ്കിലും  വ്യവസ്ഥകൾ മാറിയാൽ ഇങ്ങനെ പുറത്ത് വരേണ്ടതുണ്ട്. അല്ലാത്ത പക്ഷം പിഴയുൾപ്പെടെ യുള്ള നടപടികൾക്ക് വിധേയമാകാം.  

ഷിജോയ് ജയിംസ്

വ്യവസ്ഥകൾ പാലിക്കുന്നുണ്ടെങ്കിൽ കോംപൗണ്ട് റജിസ്ട്രേഷനിൽ തുടരാൻ ഓരോ വർഷവും  പ്രത്യേകം അപേക്ഷ നൽകേണ്ടതില്ല. ഒരു പാൻ ഉപയോഗിച്ച് ഒന്നിലേറെ റജിസ്ട്രേഷൻ ഉണ്ടെങ്കിൽ  വിറ്റുവരവ് കണക്കാക്കുന്നത് എല്ലാ റജിസ്ട്രേഷനുകളിലെയും ആകെ വിറ്റുവരവിന്റെ അടിസ്ഥാനത്തിലാണ്. കൂടാതെ പ്രസ്തുത റജിസ്ട്രേഷനുകളിൽ ഒന്നിന് റെഗുലർ ആയും മറ്റൊന്നിന് കോംപൊസിഷനായും റജിസ്ട്രേഷൻ എന്ന രീതിയും അനുവദിക്കുന്നില്ല.

തയാറാക്കിയത് : ഷിജോയ് ജയിംസ് (ഇന്റലിജൻസ് ഓഫിസർ സ്റ്റേറ്റ് ജിഎസ്ടി കോഴിക്കോട്, സ്റ്റേറ്റ് മാസ്റ്റർ ട്രെയ്നർ, സ്റ്റേറ്റ് ജിഎസ് ടി)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com