ADVERTISEMENT
ന്യൂഡൽഹി∙ 2024 ഒക്ടോബർ ഒന്നു മുതൽ രാജ്യത്തെ വാഹനങ്ങളുടെ ഫിറ്റ്‍നെസ് ടെസ്റ്റ് നിർബന്ധമായും ഓട്ടമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനുകൾ വഴിയാക്കും. ഇതുസംബന്ധിച്ച കരടുവിജ്ഞാപനം കേന്ദ്രം പുറത്തിറക്കി.  ഭാരവാഹനങ്ങൾക്ക് ഇന്നു മുതൽ നടപ്പാക്കാനിരുന്ന തീരുമാനമാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഓട്ടമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനുകളുടെ കുറവു മൂലം നീട്ടിവയ്ക്കുന്നത്. ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് ഫിറ്റ്‍നെസ് പരിശോധിക്കുന്ന രീതിയാണ് ഓട്ടമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനുകളിലുള്ളത്. 8 വർഷം വരെ പഴക്കമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾ 2 വർഷത്തിലൊരിക്കലും 8 വർഷത്തിനു മുകളിലുള്ളവ ഓരോ വർഷവും ഫിറ്റ്‍നെസ് ടെസ്റ്റ് നടത്തണമെന്നാണ് നിർദേശം. വ്യക്തിഗത വാഹനങ്ങൾ 15 വർഷത്തിലൊരിക്കൽ റജിസ്ട്രേഷൻ പുതുക്കുന്നതിന്റെ ഭാഗമായാണ് ഫിറ്റ്‍നെസ് ടെസ്റ്റ് നടത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com