ഉൽപാദനരംഗത്ത് മുന്നേറ്റം

Mail This Article
×
ന്യൂഡൽഹി∙ മാർച്ചിൽ രാജ്യത്തെ ഉൽപാദനരംഗത്ത് മികച്ച മുന്നേറ്റം. വ്യാപകമായി പുതിയ ഓർഡറുകളും ലഭിച്ചതാണ് നേട്ടമായത്. ഇതോടെ ഉൽപാദനം മൂന്നു മാസത്തെ ഉയർന്ന നിലവാരത്തിലെത്തി. എസ്ആൻഡ്പി ഗ്ലോബൽ മാനുഫാക്ചറിങ് പർച്ചേസിങ് മാനേജേഴ്സ് സൂചിക(പിഎംഐ) 56.4 ആയി ഉയർന്നു. ഫെബ്രുവരിയിൽ 55.3 ആയിരുന്നു. സൂചിക 50ന് മുകളിൽ എത്തുന്നത് വളർച്ചയുടെ ലക്ഷണമാണ്.
തുടർച്ചയായ 21ാം മാസവും ഉൽപാദനരംഗത്തെ സാഹചര്യങ്ങൾ മെച്ചപ്പെട്ടുവരികയാണെന്ന് പിഎംഐ ഡേറ്റ പറയുന്നു. അസംസ്കൃത വസ്തുക്കളുടെ ലഭ്യതയിൽ പുരോഗതിയുണ്ടായതും ഉൽപാദനച്ചെലവിൽ നേരിയ കുറവുണ്ടായതും ഗുണമായി. 96 ശതമാനം കമ്പനികൾക്കും ഫെബ്രുവരി മുതൽ ഉൽപാദനച്ചെലവിൽ കൂടുതൽ ബാധ്യത ഉണ്ടായിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.