ADVERTISEMENT

മുംബൈ∙ വ്യാപാരത്തിന്റെ ആദ്യദിനത്തിൽ മാൻകൈൻഡ് ഫാർമയ്ക്ക് 32 ശതമാനം നേട്ടം. ഇഷ്യു വില 1080 രൂപയായിരുന്ന ഓഹരിയുടെ മൂല്യം ആദ്യദിനം വ്യാപാരം അവസാനിച്ചപ്പോൾ (എൻഎസ്ഇ) 1430 രൂപയായി ഉയർന്നു.  20% പ്രീമിയത്തിലാണ് (1300രൂപ) ഓഹരികൾ വ്യാപാരം തുടങ്ങിയത്. ഈ വർഷത്തെ ഏറ്റവും വലിയ ഐപിഒ ആണ് മാൻകൈൻഡ് ഫാർമയുടേത്. രാജ്യത്തെ മൂന്നാമത്തെ വലിയ ഐപിഒയും. 

കഴിഞ്ഞ മാസം നടന്ന 4326 കോടിയുടെ പ്രാഥമിക വിൽപനയിൽ 15.32 ഇരട്ടി ഓഹരികൾക്കാണ് ആവശ്യക്കാരെത്തിയത്. നാഷനൽ എന്‍എസ്ഇയിൽ 3.31 കോടി ഓഹരികളുടെയും ബിഎസ്ഇയിൽ 12 ലക്ഷം ഓഹരികളുടെയും വ്യാപാരം ഇന്നലെ നടന്നു. കഴിഞ്ഞ ഒരു വർഷമായി ഹെൽത്ത്കെയർ മേഖല നഷ്ടത്തിലായിരുന്നെങ്കിലും ഫാർമ കമ്പനികളുടെ മികച്ച പ്രകടനം മേഖലയിലേക്കു നിക്ഷേപകരെ എത്തിച്ചു തുടങ്ങിയിട്ടുണ്ട്. മാൻകൈൻഡിന് നിക്ഷേപകർ നൽകിയ സ്വീകരണം മേഖലയ്ക്ക് വരുംദിവസങ്ങളിലും കരുത്തു പകർന്നേക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com