ADVERTISEMENT

കട്ടപ്പന ∙ കാപ്പിക്കുരുവിന്റെ വില ഉയർന്നെങ്കിലും ഉൽപാദനം പകുതിയായി കുറഞ്ഞതിനാൽ കർഷകർക്കു പ്രയോജനമില്ലാതായി. റോബസ്റ്റ കാപ്പിക്കുരുവിനു 130 രൂപയും പരിപ്പിന് 230 രൂപയും അറബി കാപ്പിക്കുരുവിന് 170 രൂപയും പരിപ്പിന് 280 രൂപയും മേട്ടുകാപ്പിക്കുരുവിന് 97 രൂപയും പരിപ്പിന് 230 രൂപയുമാണ് നിലവിലെ വില.

2020ൽ റോബസ്റ്റ കുരുവിന് 68 രൂപയും പരിപ്പിനു 116 രൂപയുമായിരുന്നു. ഇക്കാലയളവിൽ മേട്ടുകാപ്പിക്കുരുവിന് 53 രൂപയും പരിപ്പിനു 125 രൂപയും അറബിക്കുരുവിനു 78 രൂപയും പരിപ്പിനു 135 രൂപയുമായിരുന്നു വില. മൂന്നു വർഷത്തിനിടെ എല്ലായിനം കാപ്പിക്കും വില ഉയർന്നെങ്കിലും ഉൽപന്നം വിപണിയിലേക്കെത്തുന്നില്ലെന്നു കച്ചവടക്കാർ പറയുന്നു. വർഷങ്ങളോളം വില കുറവായിരുന്നതിനാൽ പലരും കൃഷി ഉപേക്ഷിച്ചിരുന്നു. ഇത് ഉൽപാദനത്തെ സാരമായി ബാധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com