ADVERTISEMENT
ന്യൂഡൽഹി∙ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലാഭത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം നാലാം പാദത്തിൽ  83 ശതമാനം വർധന.   പലിശ വരുമാനം കൂടിയതോടെ ലാഭം 16,694.51 കോടി രൂപയായിട്ടാണ് കുതിച്ചത്. മുൻ വർഷം ഇതേ കാലയളവിൽ 9,113.53 കോടി രൂപയായിരുന്നു ലാഭം. നാലാം പാദത്തിൽ പലിശ വരുമാനം 31 ശതമാനം കൂടി 92,951 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ എസ്ബിഐയുടെ ആകെ ലാഭം 59 ശതമാനം വർധിച്ച് 50,232.45 കോടി രൂപയിലെത്തുകയും ചെയ്തു. മുൻ വർഷത്തെ ലാഭം 31,675.98 കോടിയായിരുന്നു. ഓഹരിയൊന്നിന് 11.30 രൂപ ലാഭവിഹിതവും പ്രഖ്യാപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com