'അവൻ ഏതു രൂപത്തിലും വരും': ട്വിറ്റർ ആയി വരാൻ ഇൻസ്റ്റഗ്രാം
Mail This Article
ഇലോൺ മസ്ക് ഏറ്റെടുത്ത ശേഷം കുത്തഴിഞ്ഞും കുത്തിത്തിരിപ്പു നടത്തിയും ട്വിറ്റർ അലങ്കോലമായി തുടരുന്ന സാഹചര്യത്തിൽ ട്വിറ്ററിന്റെ മാതൃകയിൽ പുതിയ സോഷ്യൽ മീഡിയ അവതരിപ്പിക്കാൻ മെറ്റ ഒരുങ്ങുന്നു. ഇൻസ്റ്റഗ്രാമിന്റെ ട്വിറ്റർ പതിപ്പായി തോന്നിക്കുന്ന ആപ് ജൂലൈ- ഓഗസ്റ്റ് മാസങ്ങളിൽ പുറത്തിറങ്ങും. ടെക്സ്റ്റ് ഉള്ളടക്കത്തിനു പ്രാധാന്യം നൽകുന്ന ആപ്പ് ട്വിറ്ററിന്റെ അതേ മതൃകയിലാകും പ്രവർത്തിക്കുകയെങ്കിലും ഇൻസ്റ്റഗ്രാം നയങ്ങളാകും പിന്തുടരുക.
യുപിഐയുമായി 2,199 രൂപയ്ക്ക് പുതിയ നോക്കിയ ഫോൺ
യുപിഐ പേയ്മെന്റ് സംവിധാനവും എംപിത്രി മ്യൂസിക് പ്ലേയറുമായി 2,199 രൂപയ്ക്ക് നോക്കിയ 106 4ജി ഇന്ത്യയിൽ അവതരിപ്പിച്ചു. എസ്30 പ്ലസ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫീച്ചർ ഫോണിൽ 123പേ എന്ന പേരിലാണ് ഇന്റർനെറ്റ് ഇല്ലാതെ പ്രവർത്തിക്കുന്ന യുപിഐ സംവിധാനമുള്ളത്. മ്യൂസിക് പ്ലേയറിനു പുറമേ, വയർലെസ് എഎഫ്എം റേഡിയോ, ബ്ലൂടൂത്ത്, മെമ്മറി കാർഡ് സ്ലോട്ട് എന്നിവയുമുണ്ട്. 4ജി സിം കാർഡുകളും ഉപയോഗിക്കാം. 93 ഗ്രാം ഭാരമുള്ള ഫോണിൽ 1.8 ഇഞ്ച് സ്ക്രീൻ ഡിസ്പ്ലേയാണുള്ളത്.