നിക്ഷേപകരുടെ ഒരു കാര്യം!

fake-picture
പെൻ്റഗണിൽ സ്ഫോടനമെന്ന തരത്തിൽ പ്രചരിച്ച വ്യാജ ചിത്രം
SHARE

വാഷിങ്ടൻ ∙ കഴിഞ്ഞ ദിവസം അമേരിക്കൻ ഓഹരി വിപണികളെ ഏറ്റവും അധികം സ്വാധീനിച്ചത് ഒരു എഐ ചിത്രമാണ്. യുഎസിന്റെ പ്രതിരോധവിഭാഗം ആസ്ഥാനമായ പെന്റഗണിന്റെ മുൻപിൽ വലിയ സ്ഫോടനം നടന്നെന്ന് ചിത്രം സഹിതം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. തൊട്ടുപിന്നാലെ ഓഹരി വിപണികളിൽ വലിയ വിറ്റൊഴിക്കലും നടന്നു. സൂചികകളെല്ലാം നഷ്ടത്തിലായി. എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ ചിത്രം വ്യാജമാണെന്ന ഔദ്യോഗിക സ്ഥിരീകരണം വന്നതോടെ നിക്ഷേപകർ വിറ്റ ഓഹരികളെല്ലാം തിരികെ വാങ്ങി. വിപണി നേട്ടത്തിലാകുകയും ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.