യാത്രയ്ക്കിടെ വിശ്രമത്തിന് ട്രാവലോഞ്ച്

travel-lounge-relaxation-
വാളയാറിലെ ട്രാവലോഞ്ച്. ചിത്രം: മനോരമ
SHARE

പാലക്കാട് ∙ വാളയാർ വഴി കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ അൽപനേരം ഉറങ്ങാൻ, ഒന്നു കുളിച്ച് ഉഷാറാകാൻ ഹോട്ടലുകൾ അന്വേഷിച്ചു പോകേണ്ട, ട്രാവലോഞ്ചുണ്ട്. സേലം–കൊച്ചി ദേശീയപാതയോരത്തു വാളയാറിൽ ‘ബീക്കൺ ഗ്രൂപ്പ്’ ആരംഭിച്ച പ്രീമിയം റെസ്റ്റ് റൂം ആണ് ‘ട്രാവലോഞ്ച്.’

ദീർഘദൂരയാത്രക്കാർക്കു ശുചിമുറി സൗകര്യത്തിനും വിശ്രമത്തിനും വിമാനത്താവളങ്ങളിലെ ലോഞ്ചുകളെ ഓർമിപ്പിക്കുന്ന സംവിധാനമാണു ട്രാവലോഞ്ച്. വിശ്രമകേന്ദ്രം, യാത്രക്കാർക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ലഭിക്കുന്ന മിനി സൂപ്പർ മാർക്കറ്റ്, പ്രീമിയം കഫെറ്റീരിയ, ഇലക്ട്രിക് കാർ ചാർജിങ് സൗകര്യം, സാധനങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യം എന്നിവയുണ്ട്. കുഞ്ഞുങ്ങളെ മുലയൂട്ടാൻ പ്രത്യേക സൗകര്യമുണ്ട്.

കാർ വാഷിങ് ഉടനെ ആരംഭിക്കും. മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ക്യുആർ കോഡ് വഴിയോ പ്രവേശിക്കാവുന്ന പ്രീമിയം ടോ‌യ്‌ലറ്റ് കൗണ്ടറിൽ പുരുഷൻമാരുടെ മൂത്രപ്പുര ഉപയോഗിക്കാൻ 10 രൂപ മാത്രം. ശുചിമുറി ഉപയോഗത്തിനു 30 രൂപ. മണിക്കൂർ നിരക്കിൽ പണം നൽകി ഉപയോഗിക്കാവുന്ന സ്ലീപ്പിങ് പോഡുകൾ 23 എണ്ണമുണ്ട്. നാലു മണിക്കൂറിന് 299 രൂപയും 12 മണിക്കൂറിന് 599 രൂപയുമാണു നിരക്ക്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.