ADVERTISEMENT

മുംബൈ∙ 2022–23 സാമ്പത്തിക വർഷം മികച്ച പ്രകടനവുമായി ബാങ്ക് ഓഫ് മഹാരാഷ്ട്ര. പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്കിൻറെ ഈ വർഷത്തെ ലാഭത്തില്‍ 126% വളർച്ചയാണ് റിപ്പോർട്ട് ചെയ്തത്. അതായത് ലാഭം 2602 കോടി രൂപ. 

 

വിപണിയില്‍ ലിസ്റ്റുചെയ്ത 12 പൊതുമേഖലാ ബാങ്കുകളിലെ അറ്റാദായം കഴിഞ്ഞ സാമ്പത്തികവർഷം 57% വർധിച്ച് 1,04,649 കോടി രൂപയിലെത്തി.  വായ്പകൾ നൽകിയതിൽ ബാങ്ക് ഓഫ് മഹാരാഷ്ട്രയാണ് മുന്നിൽ. വായ്പകൾ 29.4% ഉയർന്ന് 1,75,120 കോടി രൂപയിലെത്തി. വായ്പാവിതരണത്തിൽ ഇന്ത്യൻ ഓവർസീസ് ബാങ്ക് 21.2% , യൂകോ ബാങ്ക് 20.6% എന്നിവയ്ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ.

 

ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ കഴിഞ്ഞ വർഷത്തെ നിക്ഷേപത്തിലും വർധനവുണ്ടായി. നിക്ഷേപം 13% ഉയർന്നു. ഇക്കാലയളവിൽ 10,47,375 കോടിയുടെ നിക്ഷേപമാണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വീകരിച്ചത്. പഞ്ചാബ് നാഷനൽ ബാങ്ക് 11.26% (12,51,708 കോടി രൂപ)വുമായി പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ട്. മൊത്തം വായ്പകളുടെ കണക്കിൽ ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഎ തന്നെയാണ് മുന്നിലുള്ളത്. 27,76,80 കോടിയുടെ വായ്പ എസ്ബിഐ നൽകിയിട്ടുണ്ട്. 

 

English summary- Bank of Maharashtra tops PSU lenders group in profit 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com