ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് സ്വർണത്തിന് ഇ-വേ ബിൽ ഏർപ്പെടുത്തുന്നത് മേഖലയെയും ജനങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ)  ആരോപിച്ചു. ഒരു നികുതിക്ക് മുകളിൽ സംസ്ഥാനങ്ങൾ നിബന്ധന നടപ്പാക്കുന്നത് ജിഎസ്ടിയുടെ അന്തസ്സത്തയ്ക്കു വിരുദ്ധമാണ്. പണിയിടത്തിൽ നിന്നു സ്വർണം കൊണ്ടു പോകാനും ഇ-വേ ബിൽ വേണ്ടിവരുന്നത് തൊഴിലാളിക്കു നഷ്ടമാണ്. വ്യാപാരികളെയും പ്രതികൂലമായി ബാധിക്കും.

  മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ധനമന്ത്രിക്ക് നിവേദനം നൽകിയെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.ബി.ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, ട്രഷറർ എസ്.അബ്ദുൽ നാസർ എന്നിവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com