ADVERTISEMENT
കൊച്ചി∙ രാജ്യാന്തര വിപണിയിൽ വില കുറഞ്ഞതോടെ സംസ്ഥാനത്തും സ്വർണവില കുറഞ്ഞു. പവന് 45760 രൂപ വരെ എത്തിയ വില 44520 രൂപയിലേക്കു കുറഞ്ഞു. ഇന്നലെ പവന് 120 രൂപയാണു കുറഞ്ഞത്.  രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന്റെ വില (31.1 ഗ്രാം) 1950 ഡോളറിനും താഴെയെത്തിയിരുന്നു. ഡോളർ ശക്തമായതാണ് സ്വർണഡിമാൻഡ് കുറച്ചത്. അതേസമയം, അമേരിക്കയിലെ കടമെടുപ്പ് പരിധി സംബന്ധിച്ച പ്രതിസന്ധിക്കു പരിഹാരമായില്ലെങ്കിൽ ഡോളർ ദുർബലമാകാനും സ്വർണവില ഉയരാനും സാധ്യതയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com