പുറത്തിറങ്ങി മൂന്നു ദിവസത്തിനുള്ളിൽ ഒരു കോടി പതിപ്പുകൾ വിറ്റഴിഞ്ഞ ലെജൻഡ് ഓഫ് സെൽഡ: ടിയേഴ്സ് ഓഫ് ദ് കിങ്ഡം എന്ന വിഡിയോ ഗെയിം ഗിന്നസ് ബുക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. ഗെയിം കമ്പനിയായ നിന്റെൻഡോയുടെ ഏറ്റവും വേഗം വിറ്റഴിക്കപ്പെടുന്ന ഗെയിം എന്ന റെക്കോർഡാണ് ടിയേഴ്സ് ഓഫ് ദ് കിങ്ഡം സ്വന്തമാക്കിയത്.
24 ദിവസം കൊണ്ട് 1.2 കോടി പതിപ്പുകൾ വിറ്റഴിഞ്ഞ 2018ലെ സൂപ്പർ സ്മാഷ് ബ്രോസ് അൾട്ടിമേറ്റ് എന്ന ഗെയിമിന്റെ റെക്കോർഡാണ് സെൽഡ മറികടന്നത്. നിന്റെൻഡോ സ്വിച്ച് ഗെയിം കൺസോളിൽ മേയ്12നാണ് ഗെയിം റിലീസ് ചെയ്തത്. 2017ൽ പുറത്തിറങ്ങിയ ലെഡൻഡ് ഓഫ് സെൽഡ: ബ്രെത് ഓഫ് ദ് വൈൽഡ് എന്ന ഗെയിമിന്റെ തുടർച്ചയാണിത്.