‘പേടിക്കണം നിർമിത ബുദ്ധിയെ’
Mail This Article
നിർമിത ബുദ്ധി സമൂഹത്തിൽ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന മുന്നറിയിപ്പുമായി സർഗാത്മക നിർമിത ബുദ്ധി ചാറ്റ്ബോട്ടായ ചാറ്റ് ജിപിടിയുടെ സ്ഥാപകൻ. ഓപ്പൺഎഐ സ്ഥാപകൻ സാം ആൾട്ട്മാൻ, മൈക്രോസോഫ്റ്റ് സിടിഒ കെവിൻ സ്കോട്ട് എന്നിവരുൾപ്പെടെയുള്ള സാങ്കേതിക വിദഗ്ധരാണ് നിർമിത ബുദ്ധി (എഐ) സാങ്കേതികവിദ്യ മഹാമാരിയും ആണവയുദ്ധങ്ങളും പോലെ മനുഷ്യരാശിക്ക് അപകടകരമാണെന്ന് മുന്നറിയിപ്പു നൽകുന്നത്.
നൂറുകണക്കിന് എക്സിക്യൂട്ടീവുകളും അക്കാദമിക് വിദഗ്ധരും ഒപ്പിട്ട്, സെന്റർ ഫോർ എഐ സേഫ്റ്റി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യമുള്ളത്. തൊഴിൽ നഷ്ടം, പൊതുജനാരോഗ്യ ഭീഷണി, വിവേചനം, ആൾമാറാട്ടം എന്നിവയ്ക്ക് ഇതു കാരണമാകുമെന്നും നിയന്ത്രണം ആവശ്യമാണെന്നും ഗൂഗിളിന്റെ ഡീപ്‌മൈൻഡ്, ഓപ്പൺഎഐ (ചാറ്റ്ജിപിടി ഉടമ), എഐ സ്റ്റാർട്ടപ്പ് ആന്ത്രോപിക് എന്നിവയുടെ നേതൃത്വം ഉൾപ്പെടെ പറയുന്നു.