4,400 കോടി ഡോളറിന് വാങ്ങി: ഇപ്പോൾ 1,500 കോടി മൂല്യം
Mail This Article
×
സാൻഫ്രാൻസിസ്കോ∙ 4,400 കോടി ഡോളർ വിലയ്ക്ക് കഴിഞ്ഞ ഒക്ടോബറിൽ ഇലോൺ മസ്ക് സമൂഹ മാധ്യമമായ ട്വിറ്റർ സ്വന്തമാക്കിയതിനു ശേഷം അടിമുടി പരിഷ്കാരങ്ങളായിരുന്നു. വിവാദ നടപടികളെല്ലാം ട്വിറ്ററിന്റെ നന്മയ്ക്കു വേണ്ടിയാണെന്ന ന്യായമാണ് മസ്ക് മുന്നോട്ടു വച്ചത്.
എന്നാൽ, ധനകാര്യ സ്ഥാപനമായ ഫിഡലിറ്റിയുടെ വിലയിരുത്തൽ പ്രകാരം മസ്ക് വാങ്ങിയതിന്റെ മൂന്നിലൊന്ന് മാത്രമാണ് ട്വിറ്ററിന്റെ ഇപ്പോഴത്തെ മൂല്യം. 4,400 കോടി ഡോളറിനു വാങ്ങിയ ട്വിറ്റർ ഇപ്പോൾ വിൽപനയ്ക്ക് വച്ചാൽ 1,500 കോടി കിട്ടുമെന്നു ചുരുക്കം. പുതിയ സിഇഒ ലിൻഡ യകാരിനോയ്ക്ക് ട്വിറ്ററിലുള്ള നിക്ഷേപകരുടെ വിശ്വാസം തിരികെപ്പിടിക്കാൻ കഴിയുമോ എന്നു കാത്തിരുന്നു കാണാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.