കൊച്ചി∙ തുടർച്ചയായ മൂന്നാം തവണയും പാചകവാതക വാണിജ്യ സിലിണ്ടറിന് വില കുറച്ചു. ഇന്നലെ 83.50 രൂപ കുറഞ്ഞതോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടർ വില 1779.50 രൂപയായി. ഗാർഹിക സിലിണ്ടറിന് ഇത്തവണയും വില കുറച്ചില്ല. കൊച്ചിയിൽ 1110 രൂപ. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഏകദേശം 75 ഡോളറായി താഴ്ന്നിട്ടും കമ്പനികൾ ഗാർഹിക സിലിണ്ടർ നിരക്കു കുറയ്ക്കാൻ തയാറായിട്ടില്ല. മാർച്ച് ഒന്നിന് 50 രൂപ കൂട്ടിയ ശേഷം ഗാർഹിക സിലിണ്ടർ വില രാജ്യത്ത് മാറ്റമില്ലാതെ തുടരുകയാണ്. അതേസമയം മാർച്ച് മാസത്തിൽ ഒറ്റയടിക്ക് 351 രൂപ വർധിപ്പിച്ച വാണിജ്യ സിലിണ്ടറിന് ഇതുവരെയായി 345 രൂപ കുറഞ്ഞു.
വാണിജ്യ സിലിണ്ടർ വില കുറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.