ഏറ്റവും വേഗത്തില്‍ 5 കോടി ഡൗൺലോഡ്; റെക്കോർഡിട്ട് മീഷോ ഷോപ്പിങ് ആപ്

meesho app
മീഷോ ഓൺലൈൻ ഷോപിങ് ആപ് (picture credit:FellowNeko/Shutterstock)
SHARE

ന്യൂഡൽഹി ∙ പ്രമുഖ ഇ–കൊമേഴ‍്സ് സൈറ്റായ മീഷോ ഷോപ്പിങ് ആപ് 5 കോടി ഡൗൺലോഡ് പൂർത്തിയാക്കി. ഇതോടെ ലോകത്ത് ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന മൊബൈൽ ആപ് എന്ന റെക്കോർഡും കമ്പനി സ്വന്തമാക്കി. ആപ്പിളിന്റെ ഐഒഎസിലും ഗൂഗിൾ പ്ലേസ്റ്റോറിലും മീഷോ ആപ് ലഭ്യമാണ്.

കമ്പനി ആരംഭിച്ച് 6 വർഷം കൊണ്ടാണ് 500 ദശലക്ഷം ക്ലബിലേക്കെത്തിയിരിക്കുന്നത്. ഡാറ്റ.എഐ(data.ai)യുടെ റിപ്പോർട്ടനുസരിച്ച് 2022 ലാണ് മീഷോ രണ്ടരക്കോടി ഡൗൺലോഡ് പൂർത്തിയാക്കിയത്. വെറും 13.6 എംബി സൈസിലുള്ള അപ്ലിക്കേഷൻ ചെറിയ ഫോണുകളിൽ പോലും ഡൗൺലോഡ് ചെയ്യാൻ സാധിച്ചതും സേവനം മെച്ചപ്പെടുത്തിയതും മീഷോയെ ജനകീയമാക്കി. 

ഇന്ത്യയിൽ സ്മാർട് ഫോൺ ഉപയോഗിക്കുന്നവർ‌ ഏകദേശം‌ 8 കോടിയാണ്. ഈ സ‍്മാർട് ഫോൺ ഉപഭോക്താക്കളാണ് കമ്പനിയുടെ ലക്ഷ്യമെന്ന് മീഷോ സിഎക്സ്ഒ മേഘ അഗർവാൾ അറിയിച്ചു. 2022 ല്‍ ഒന്നരക്കോടി ഉപഭോക്താക്കൾ മീഷോ ഉപയോഗിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.  

English summary- E-commerce platform meesho crosses 5 million downloads

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA