2022–23ലെ ഐടി റിട്ടേൺ

Mail This Article
Q- 2022–23ലെ ഐടി റിട്ടേൺ (ഐടിആർ–3) ഇപ്പോൾ ഫയൽ ചെയ്യാനാകുമോ? വിശദാംശങ്ങൾ പറഞ്ഞുതരാമോ? (തോമസ് മാത്യു, തൃശൂർ)
A- അസസ്മെന്റ് ഇയർ 2022-23ലെ റിട്ടേൺ സ്വമേധയാ സമർപ്പിക്കാൻ നിയമപ്രകാരം അനുവദനീയമായ സമയ പരിധി കഴിഞ്ഞു പോയതിനാൽ അപ്ഡേറ്റഡ് റിട്ടേൺ വഴിയേ ഇനി റിട്ടേൺ സമർപ്പിക്കാൻ സാധിക്കൂ. ITR -U ഫോം വഴിയാണ് അപ്ഡേറ്റഡ് റിട്ടേൺ സമർപ്പിക്കേണ്ടത്.2025 മാർച്ച് 31വരെ ഫയൽ ചെയ്യാം.
റിട്ടേൺ സമർപ്പിക്കാൻ വൈകിയതു മൂലം വകുപ്പ് 234എ പ്രകാരമുള്ള പലിശയും നികുതി മുൻകൂർ അടയ്ക്കാൻ (അഡ്വാൻസ് ടാക്സ്) ബാധ്യത ഉണ്ടായിട്ടും വീഴ്ച വരുത്തിയാൽ വരുന്ന വകുപ്പ് 234B പ്രകാരമുള്ള പലിശയും അഡ്വാൻസ് ടാക്സ് തവണകൾ വൈകിച്ചാൽ വരുന്ന വകുപ്പ് 234 സി പ്രകാരമുള്ള പലിശയും അപ്ഡേറ്റഡ് റിട്ടേൺ സമർപ്പിക്കുമ്പോഴും ബാധകമാണ്.
വൈകി ഫയൽ ചെയ്യുന്ന റിട്ടേൺ ആയതിനാൽ സാധാരണ നികുതി ബാധ്യത കൂടാതെ അധിക നികുതി കൂടെ അപ്ഡേറ്റഡ് റിട്ടേൺ ഫയൽ ചെയ്യുമ്പോൾ അടയ്ക്കേണ്ടതുണ്ട്. അപ്ഡേറ്റഡ് റിട്ടേൺ എപ്പോഴാണ് താങ്കൾ സമർപ്പിക്കുന്നത് എന്നതിന്റെ അടിസ്‌ഥാനത്തിലാണ് ഈ അധിക നികുതി നിർണയിക്കുക.2024 മാർച്ച് 31നുള്ളിൽ
ഫയൽ ചെയ്താൽ പലിശ ഉൾപ്പെടെയുള്ള മൊത്തം നികുതി ബാധ്യതയുടെ 25 ശതമാനവും അതുകഴിഞ്ഞു ഫയൽ ചെയ്താൽ 50 ശതമാനവും ആണ് താങ്കൾക്ക് ബാധകമായ അധിക നികുതി.234എഫ് പ്രകാരമുള്ള ലേറ്റ്ഫീസും ബാധകമാണ്. റീഫണ്ട് അവകാശപ്പെട്ടുകൊണ്ടോ നഷ്ടം വെളിപ്പെടുത്തിക്കൊണ്ടോ അപ്ഡേറ്റഡ് റിട്ടേൺ ഫയൽ ചെയ്യാനാകില്ല.- പ്രശാന്ത് ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്, കൊച്ചി